പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ പ്രാർത്ഥിക്കണം.

പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ പ്രാർത്ഥിക്കണം.
Mar 1, 2026 09:48 PM | By Editor

 തിരുവല്ല.യുദ്ധഭീതിയിലായിരിക്കുന്ന പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ ലോക സമൂഹം പ്രാർത്ഥിക്കുകയും സമാധാനം ശ്രമങ്ങൾ ഊർജിതമാക്കുകയും വേണം.

സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോക നേതാക്കൾ ആയുധം ഉപേക്ഷിച്ചു സമാധാനത്തിന്റെ മാർഗം സ്വീകരിക്കാൻ തയാറാകണം. യുദ്ധങ്ങളും സംഘർഷങ്ങളും ഒന്നിനും പരിഹാരമല്ല. യുദ്ധങ്ങളും മനുഷ്യ കുരുതികളും പ്രാകൃതമാണ്.

ഹിംസയുടെ മാർഗം പരിഷ്കൃത്യ ലോകത്തിന് യോജിച്ചതല്ല. ഈ മാർഗത്തിൽ നിന്ന് ലോകനേതാക്കൾ പിന്തിരിയണം. ആയുധം കൊണ്ട് ആർക്കും ഒന്നും നേടാനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധ പ്രേമികൾ പോലും വിസ്‌മൃതിയിലായിട്ടേ ഉള്ളൂ.

ഇസ്രായേൽ, അമേരിക്ക സംയുക്ത മിസൈൽ ആക്രമണങ്ങളിൽ ഇറാനിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ഇറാനിൽ സ്കൂളിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ 85 ലധികം പെൺകുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട് .

പശ്ചിമേഷ്യൽ വിവിധ രാജ്യങ്ങൾ തമ്മിൽ ആക്രമണങ്ങളും പ്ര ത്യാക്രമണങ്ങളും തുടരുകയാണ്. മിസൈൽ ആക്രമണങ്ങളിൽ നിര വധിയാളുകൾ കൊല്ലപ്പെടുന്നു. വ്യോമ, സമുദ്ര ഗതാഗതങ്ങൾ നിശ്ചലമായി. ഗൾഫ് രാജ്യങ്ങളിലെല്ലാം യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നു.

നൂറുകണക്കിന് പ്രവാസി മലയാളികളും ഗൾഫ് രാജ്യങ്ങളിൽ ആശങ്കയോടെ കഴിയുന്നു. രണ്ടു ലോകയുദ്ധങ്ങളുടെയും ചെറുതും വലുതുമായ നൂറുകണക്കിന് അക്രമങ്ങളുടെയും കെടുതികളിലൂടെ കടന്നു പോയതാണ് ഈ ലോകം.

യുദ്ധവും സംഘർഷങ്ങളും കൊണ്ട് ആരും ഒന്നും നേടിയിട്ടില്ല. രക്തച്ചൊ രിച്ചിലും അനാഥത്വവും കൂട്ടപ്പലായനങ്ങളുമായി ജനങ്ങൾക്ക് ദുരിതം മാത്രമാണ് യുദ്ധങ്ങൾ സമ്മാനിച്ചിട്ടുള്ളത്.

യുദ്ധം സാമ്പത്തിക അരക്ഷിതാവസ്ഥ അടക്കം ലോകത്തെ കൂടുതൽ കെടുതികളിലേക്ക് നയിക്കും. ഈ സാഹചര്യം അനുവദിച്ചു കൂടാ.*ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത

Gulf

Related Stories
സൗദിയിൽ  ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട്  പത്തനാപുരം സ്വദേശികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Feb 28, 2026 09:47 AM

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പത്തനാപുരം സ്വദേശികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പത്തനാപുരം സ്വദേശികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്...

Read More >>
 കേരളത്തിൽ ഫെബ്രുവരി 27 വരെ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Feb 24, 2026 11:31 AM

കേരളത്തിൽ ഫെബ്രുവരി 27 വരെ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ ഫെബ്രുവരി 27 വരെ മഴ തുടരും; വിവിധ ജില്ലകളിൽ ജാഗ്രതാ...

Read More >>
വണ്ടാനം മെഡിക്കൽ കോളേജ് വിഷയം:നാലംഗസമിതി രൂപീകരിച്ചു; റിപ്പോർട്ട് ഒരു മണിക്കുറിനുള്ളിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ

Feb 20, 2026 03:57 PM

വണ്ടാനം മെഡിക്കൽ കോളേജ് വിഷയം:നാലംഗസമിതി രൂപീകരിച്ചു; റിപ്പോർട്ട് ഒരു മണിക്കുറിനുള്ളിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പത്മകുമാർ

വണ്ടാനം മെഡിക്കൽ കോളേജ് വിഷയം:നാലംഗസമിതി രൂപീകരിച്ചു; റിപ്പോർട്ട് ഒരു മണിക്കുറിനുള്ളിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ...

Read More >>
 തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം : പുതിയ ചട്ടങ്ങൾ ഇന്നുമുതൽ

Feb 20, 2026 11:04 AM

തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം : പുതിയ ചട്ടങ്ങൾ ഇന്നുമുതൽ

തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം : പുതിയ ചട്ടങ്ങൾ...

Read More >>
അയ്യപ്പഭക്തരെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഗണേഷ് കുമാർ

Feb 19, 2026 02:44 PM

അയ്യപ്പഭക്തരെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഗണേഷ് കുമാർ

അയ്യപ്പഭക്തരെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ഗണേഷ്...

Read More >>
പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും;പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ

Feb 18, 2026 12:29 PM

പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും;പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ

പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും;പേര് ഇപ്പോഴും 'സർപ്രൈസ്'...

Read More >>
Top Stories