ആരോഗ്യവകുപ്പിന്റെ സെമിനാർ തുടങ്ങി

 ആരോഗ്യവകുപ്പിന്റെ സെമിനാർ തുടങ്ങി
Mar 4, 2026 09:53 AM | By Editor

പത്തനംതിട്ട : തുടക്കത്തിൽ കണ്ടെത്തി ചികിത്സനൽകിയാൽ ദേഭപ്പെടുത്താവുന്ന രോഗമാണ് കാൻസറെന്ന് ആരോഗ്യവകുപ്പ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോക്ടർമാർ പറഞ്ഞു. 30 കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ ക്ലിനിക്കൽ സ്തന പരിശോധനയും 40 കഴിഞ്ഞവർ വർഷത്തിലൊരിക്കൽ മാമോഗ്രം ടെസ്റ്റും നടത്തണം. 35 വയസ്സിനുമുകളിലുള്ള പുരുഷന്മാരിൽ ഒരാളിലും സ്ത്രീകളിൽ എട്ടുപേരിലും കാൻസർ കാണുന്നതായി പഠനങ്ങൾ പറയുന്നു. അവയവങ്ങളിലേക്ക് പടരുന്നത് തടയാൻ തുടക്കത്തിലുള്ള ചികിത്സ സഹായിക്കും. കാൻസർ അഞ്ചുശതമാനം മാത്രമേ പാരമ്പര്യമാകുന്നുള്ളൂ.


ആദ്യത്തെ സെമിനാറിൽ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിപിൻഗോപാൽ, ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് മെഡിക്കൽ സയൻസ് മെഡിക്കൽ ഡയറക്ടർ ഡോ. സാറാ ജെ.ഇൗശോ, പാലിയേറ്റീവ് കെയർ നോഡൽഒാഫീസർ ഡോ. മാത്യുസ് നമ്പേലിൽ, ബിലീവേഴ്സ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഹെഡ് ഡോ. റീത്ത െഎസക് എന്നിവർ സംസാരിച്ചു.


രണ്ടാമത്തെ സെമിനാറിൽ കോഴിക്കോട് നിപ്പ ഏകാരോഗ്യകേന്ദ്രം നോഡൽ ഒാഫീസർ ഡോ. ടി.എസ്. അനീഷ്, സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പ്രോജക്ട് ഹെഡ് ഡോ. എ. നവീൻ, നിർണയ ലാബ് നെറ്റ് വർക്ക് നോഡൽ ഒാഫീസർ ഡോ. നിഖിലേഷ് മേനോൻ, ബിലിവേഴ്സ്ഹോസ്പിറ്റൽ കമ്മ്യൂണിറ്റ് മെഡിസിൻ പ്രൊഫ. ഡോ. സംഗീത എന്നിവർ സംസാരിച്ചു.


പത്തനംതിട്ട കണ്ണംപുത്തൂർ ഗ്രൗണ്ടിൽനടക്കുന്ന ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റിന്റെ ഭാഗമായാണ് സെമിനാർ നടത്തിയത്.

Pathanamthitta

Related Stories
സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

Apr 18, 2026 04:04 PM

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന...

Read More >>
ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

Apr 18, 2026 03:40 PM

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക് ...

Read More >>
25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ

Apr 18, 2026 11:30 AM

25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ

25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ്...

Read More >>
കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി  നൽകണം; അഡ്വ.എ. സുരേഷ് കുമാർ

Apr 17, 2026 03:50 PM

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ് കുമാർ

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ്...

Read More >>
ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

Apr 17, 2026 01:56 PM

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു....

Read More >>
 കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Apr 17, 2026 11:29 AM

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി...

Read More >>
Top Stories