കൊച്ചി: സ്വർണവില ഉയരങ്ങളിൽനിന്ന് തുടർച്ചയായി നാലാംദിവസവും താഴോട്ട്. ഇന്ന് (05-03-26) ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14990 രൂപയും പവന് 1,19,920 രൂപയുമായി.
ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.
ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. നാലുദിവസം കൊണ്ട് 7,000 രൂപയാണ് പവന് കുറഞ്ഞത്.
അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് വിലവർധന രേഖപ്പെടുത്തി. 71.35 ഡോളർ കൂടി 5,183.71 ഡോളറാണ് ഇന്നത്തെ വില. 1.40 ശതമാനമാണ് വർധന. ഇന്നലെ ഡോളറിനെതിരെ കനത്തതിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്ന് നേരിയ തോതിൽ തിരിച്ച് കയറി. 91.61 രൂപയാണ് ഇന്ന് ഡോളർ -രൂപ വിനിമയ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണമാണ് രൂപ നേരിട്ടത്. ഒരു യു.എസ് ഡോളറിന് 92.27 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.
gold rate



