എം.സി.റോഡിൽ ടോറസിൽനിന്ന് മെറ്റൽ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു.
അടൂർ : എം.സി.റോഡിൽ ടോറസിൽനിന്ന് മെറ്റൽ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒന്നര മണിക്കൂർ നേരത്തെ ട്രാഫിക് പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും തീവ്ര പരിശ്രമത്തിൽ ഗതാഗതം പുനഃക്രമീകരിച്ചു. വെള്ളിയാഴ്ച 11.45-നാണ് സംഭവം. അടൂർ നയനം തിയേറ്ററിന് സമീപം പെട്രോൾ പമ്പ് കഴിഞ്ഞാണ് ടോറസിൽനിന്ന് മെറ്റൽ വീണത്.
ടോറസിന്റെ പുറകിലെ വാതിൽ തുറന്നതാണ് മെറ്റൽ റോഡിലേക്ക് വീഴാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. റോഡിന്റെ ഒരുവശം മുഴുവൻ ഏകദേശം 400 മീറ്ററോളം ദൂരത്തിൽ മെറ്റൽ നിരന്നിരുന്നു. തുടർന്ന് അടൂർ ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ് എസ്.ഐ. ജി. സുരേഷ് കുമാർ, സി.പി.ഒ.മാരായ അതുൽ, കൃഷ്ണനുണ്ണി എന്നിവരുടെ നേതൃത്വത്തിൽ അടൂർ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മെറ്റൽ നീക്കം ചെയ്തു.
torrus lorry
