പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് ബസ് സ്റ്റാർട്ടാക്കി മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം.

പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് ബസ് സ്റ്റാർട്ടാക്കി മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം.
Mar 26, 2026 11:09 AM | By Editor

പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് ബസ് സ്റ്റാർട്ടാക്കി മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം.

പത്തനംതിട്ട ∙ പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസ് നേരത്തെ പോകണമെന്നാവശ്യപ്പെട്ട് ബസ് സ്റ്റാർട്ടാക്കി മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം. ഇയാൾ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങിയ ബസ് ഓഫായി നിന്നതു മൂലം വലിയ അപകടമൊഴിവായി. പമ്പ ഡ്യൂട്ടിക്കു പോകാൻ അടൂർ എആർ ക്യാംപിൽ നിന്നെത്തിയ ആയൂർ സ്വദേശിയായ മനോജ് കുമാർ എന്ന ഉദ്യോഗസ്ഥനാണു ബസ് ഓടിക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യപിച്ചാണെത്തിയതെന്ന് പരിശോധനയിൽ തെളിഞ്ഞു. കെഎസ്ആർടിസി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ബസ് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും ജീവനക്കാരോടു മോശമായി പെരുമാറിയതിനുമാണു കേസ്.

എല്ലാ ദിവസവും വൈകിട്ട് 6.50നാണ് പമ്പ ബസ്. ഈ ബസ് 6.30ന് എടുക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസുകാരൻ ബഹളം വച്ചത്. അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോൾ സ്ത്രീകളോട് ഉൾപ്പെടെ മോശമായി സംസാരിച്ചെന്നും ആക്ഷേപമുണ്ട്. സ്റ്റാൻഡിൽ എത്തിയ ബസ് പ്ലാറ്റ്‌ഫോമിൽ പാർക്കു ചെയ്ത ശേഷം ബസ് ജീവനക്കാർ ഓഫിസിലേക്കു പോയ സമയത്തായിരുന്നു ഡ്രൈവർ സീറ്റിലേക്ക് ഇയാൾ കയറുന്നത്. സ്റ്റാർട്ട് സ്വിച്ച് അമർത്തിയപ്പോൾ മുന്നോട്ടു നീങ്ങിയ ബസ് പെട്ടെന്നു നിന്നു. പമ്പയിൽ ഡ്യൂട്ടിക്കു പോകാനെത്തിയ മറ്റൊരു പൊലീസുകാരൻ പ്രശ്നത്തിൽ ഇടപെട്ടു. ഇതിനിടെ സ്റ്റേഷൻ മാസ്റ്റർ പൊലീസിനെ വിവരമറിയിച്ചു.

പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ സ്ഥലത്തെത്തിയപ്പോളാണ് താനും പൊലീസുകാരനാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നതായും ബസിനുള്ളിൽ വച്ച് ഒച്ചപ്പാട് ഉണ്ടാക്കിയതായും യാത്രക്കാർ പറയുന്നു. ഏറെ തർക്കങ്ങൾക്കും ബഹളങ്ങൾക്കും ശേഷം കുറെ വൈകിയാണ് ബസ് പമ്പയിലേക്കു യാത്ര തിരിച്ചത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയത്.

ksrtc,pathanamthitta

Related Stories
തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി.

Mar 26, 2026 04:26 PM

തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി.

തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പരാമർശങ്ങളിൽ നിലപാട് വ്യക്തമാക്കി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി....

Read More >>
തി​രു​വ​ല്ല​യി​ലെ നെ​ടു​മ്പ്ര​ത്ത് മ​ധ്യ​വ​യ​സ്ക​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു.

Mar 26, 2026 12:18 PM

തി​രു​വ​ല്ല​യി​ലെ നെ​ടു​മ്പ്ര​ത്ത് മ​ധ്യ​വ​യ​സ്ക​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു.

തി​രു​വ​ല്ല​യി​ലെ നെ​ടു​മ്പ്ര​ത്ത് മ​ധ്യ​വ​യ​സ്ക​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു....

Read More >>
തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ ; അജു അലക്സിന്റെ പത്രിക സ്വീകരിച്ചു

Mar 25, 2026 11:14 AM

തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ ; അജു അലക്സിന്റെ പത്രിക സ്വീകരിച്ചു

തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ ; അജു അലക്സിന്റെ പത്രിക...

Read More >>
വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു

Mar 24, 2026 03:06 PM

വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു

വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ്...

Read More >>
ഏഴംകുളം- കടമ്പനാട് മിനി ഹൈവേയിലെ വയലായിൽ വീണ്ടും വിള്ളൽ

Mar 24, 2026 02:54 PM

ഏഴംകുളം- കടമ്പനാട് മിനി ഹൈവേയിലെ വയലായിൽ വീണ്ടും വിള്ളൽ

ഏഴംകുളം- കടമ്പനാട് മിനി ഹൈവേയിലെ വയലായിൽ വീണ്ടും...

Read More >>
പോളിങ് ഉദ്യോഗസ്ഥ നിയമനം, പരിശീലനം ഉറക്കമില്ലാതെ ഉദ്യോഗസ്ഥർ

Mar 23, 2026 03:29 PM

പോളിങ് ഉദ്യോഗസ്ഥ നിയമനം, പരിശീലനം ഉറക്കമില്ലാതെ ഉദ്യോഗസ്ഥർ

പോളിങ് ഉദ്യോഗസ്ഥ നിയമനം, പരിശീലനം ഉറക്കമില്ലാതെ...

Read More >>
Top Stories