ഏഴംകുളം- കടമ്പനാട് മിനി ഹൈവേയിലെ വയലായിൽ വീണ്ടും വിള്ളൽ
വയലാ : ഏഴംകുളം- കടമ്പനാട് മിനി ഹൈവേയിലെ വയലായിൽ വീണ്ടും വിള്ളൽ. വയലാ ജങ്ഷനും ബ്ലോക്ക്പടി ജങ്ഷനും ഇടയിലുള്ള ഭാഗത്താണ് റോഡിൽ ടാർ പൊളിഞ്ഞ് വിള്ളലുണ്ടായത്. മുൻപും ഇവിടെ പലതവണ വിള്ളലുണ്ടായിട്ടുണ്ട്. പലതവണ അടയ്ക്കുകയും ചെയ്തു. ആദ്യം മഴവെള്ളം ശക്തിയായി കുത്തിയൊലിച്ചാണ് ഇവിടെ വിള്ളലുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പലവട്ടം അടച്ചിട്ടും പ്രശ്നം പൂർണമായിട്ടും പരിഹരിക്കാനായില്ല. വലിയ വളവും കയറ്റവും ചേർന്ന ഇവിടെ അപകടസാധ്യതയുള്ള മേഖലയാണ്. ബൈക്ക്- സ്കൂട്ടർ യാത്രികരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. വിള്ളലുള്ള ഭാഗം ഒഴിവാക്കാനായി വണ്ടി വെട്ടിച്ചാൽ വളവ് തിരിഞ്ഞ് എതിരേ വാഹനം വരുന്നത് അറിയാൻ സാധിക്കില്ല. സ്ഥിരം യാത്രക്കാർക്ക് ഇവിടെ അപകടക്കുഴിയുള്ള കാര്യമറിയാം. എന്നാൽ വഴി പരിചയമില്ലാത്തവർക്കാണ് അപകടസാധ്യത കൂടുതൽ. പലപ്പോഴും നേരിയ വ്യത്യാസത്തിലാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നതെന്ന് ബൈക്ക് യാത്രികർ പറയുന്നു. ടാർ പൊളിഞ്ഞ ഭാഗം
vayala


