പത്തനംതിട്ട: ജില്ലയിലെ പ്രമുഖ ഇക്കോ-ടൂറിസം യാത്രാ സേവനദാതാക്കളായ ഗ്രീൻ ഫോറസ്റ്റ് ടൂർസിന് കേരള സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം (Responsible Tourism) മിഷന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. പ്രകൃതിസംരക്ഷണത്തിനും പ്രാദേശിക ജനവിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും മുൻഗണന നൽകിക്കൊണ്ട് ഗ്രീൻ ഫോറസ്റ്റ് മാനേജിംഗ് ഡയറക്ടർ ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് സ്ഥാപനത്തിന് അംഗീകാരം ലഭിച്ചത് .
പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രധാനമായും ഗവി, കോന്നി, അടവി,അച്ചൻകോവിൽ തുടങ്ങിയ മലയോര ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലേക്ക് പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത രീതിയിലാണ് യാത്രാ പാക്കേജുകൾ ആസൂത്രണം ചെയ്യുന്നത്. പ്ലാസ്റ്റിക് രഹിത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തദ്ദേശവാസികളായ ഗൈഡുകൾക്കും ഹോംസ്റ്റേകൾക്കും സ്ഥിരവരുമാനം ഉറപ്പാക്കാനും ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ ഫോറസ്റ്റ് ടീമിന് സാധിച്ചിട്ടുണ്ട്.
ഗവിയിൽ കേരള ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറി അംഗീകാരമുള്ള ഹോംസ്റ്റേ സൗകര്യങ്ങളും വനംവകുപ്പിന്റെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള യാത്രാ ക്രമീകരണങ്ങളുമാണ് ഇവർ യാത്രികർക്കായി ഒരുക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ഇക്കോ-ടൂറിസം മേഖലയിൽ കൂടുതൽ ടൂറിസം വികസന പദ്ധതികൾ നടത്താൻ വിഭാവനം ചെയ്തിട്ടുണ്ട്. വനവുമായി ബന്ധപ്പെട്ട് കോന്നി അച്ചൻകോവിൽ വനമേഖലയിലൂടെയുളള പുതിയ പാക്കേജിന് തുടക്കം കുറിച്ചിരിക്കുകയാണ്. കോന്നിയിൽ നിന്നും ഓഫ് റോഡ് വാഹനത്തിൽ അച്ചൻകോവിൽ വഴി തമിഴ്നാട് , തെങ്കാശി, തെന്മല വഴി ഉളള യാത്രയാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്... പ്രകൃതി സൗന്ദര്യം, വനത്തിൻ്റെ വന്യമായ ഭാവം, വന്യമൃഗങ്ങളുടെ ആവാസരീതി എന്നിവ യാത്രക്കാർക്ക് അനുഭവമാക്കി നൽകുകയാണ് ലക്ഷ്യമെന്ന് ബിനു വാഴമുട്ടം അറിയിച്ചു..
Green forest tourism

