ഇ.ഡി. റെയ്ഡ്; പ്രതിഷേധമാർച്ചുമായി സി.പി.എം.
പത്തനംതിട്ട : ബി.ജെ.പി. അടിച്ചമർത്താൻ ശ്രമിക്കുന്നയാളും പ്രസ്ഥാനവും മാറിപ്പോയെന്നും ഫാസിസ്റ്റ് അജണ്ടകൾക്ക് മുൻപിൽ മുട്ടുമടക്കിയ ചരിത്രം സി.പി.എമ്മിന് ഇല്ലെന്നും ജില്ലാസെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി. റെയ്‌ഡിൽ പ്രതിഷേധിച്ച് സി.പി.എം. ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ പ്രസ്ഥാനത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണിത്. അന്വേഷണം നിയമപരമായി നടത്തുന്നതിന് ആരും എതിരല്ല.
എന്നാൽ, ആ പേരിലുള്ള രാഷ്ട്രീയ ആക്രമണം അംഗീകരിക്കില്ലെന്നും രാജു ഏബ്രഹാം പറഞ്ഞു.
ഏരിയാ ആക്ടിങ് സെക്രട്ടറി കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു, കെ.യു. ജനീഷ് കുമാർ എം.എൽ.എ., സി.പി.എം. ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ. സജികുമാർ, അഡ്വ. ടി. സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
cpm


