ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസയും വിമാന ടിക്കറ്റും നൽകി 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് വാലിപറമ്പ് റോഡിൽ 'ഗ്ലോബൽപാത്ത് അസോസിയേഷൻ' എന്ന സ്ഥാപനം നടത്തിയിരുന്ന കോന്നി താഴം അතුമ്പുംകുളം എസ്. എമിൽ (32) ആണ് അറസ്റ്റിലായത്.
ഒളിവിലായിരുന്ന എമിലിനെ കൊച്ചിയിൽ നിന്നാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.35 പേരിൽ നിന്നായി പണം തട്ടിയെന്നാണ് കേസ്. ഇവരിൽ പലർക്കും നൽകിയത് വ്യാജ വിസയും വ്യാജ വിമാന ടിക്കറ്റുകളുമായിരുന്നു. കൊച്ചിയിലെ പാലാരിവട്ടത്തും കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസ് തുറന്ന്, ഇവിടെ നിന്നും ഒട്ടേറെ പേരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് പോലീസ് കണ്ടെത്തി..
ഇൻസ്പെക്ടർ അബ്ദുൽ ജലീൽ, എസ്.ഐ ഡി. ഷജീബ് റഹ്മാൻ, എ.എസ്.ഐ കെ. സജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ. രാജീവ്, കെ. ഷാലു, എസ്. ബിനീഷ്, കെ. രതീഷ്, വി. അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
visa thattipp








