തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 13,220 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 560 രൂപയുടെ ഉയര്‍ച്ചയുണ്ടായി. പവന്റെ വില 1,05,760 രൂപയായാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.9 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,042 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 4,04 7.40 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസും ഇറാനും തമ്മില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചതോടെ പണപ്പെരുപ്പഭീതിയെ തുടര്‍ന്ന് സ്വര്‍ണവില ഇടിഞ്ഞിരുന്നു.
Gold prices increased in Kerala for the second consecutive day
