സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും, പവന് 200 രൂപയുമാണ് കുറഞ്ഞത്.
വില കുറഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,135 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,05,080 രൂപയാണ്.18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10,790 രൂപയും, പവന് 86,320 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് ഔൺസിന് 12 ഡോളറിന്റെ നഷ്ടത്തിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. എങ്കിലും ഒരു ഔൺസ് സ്വർണവില 4,000 ഡോളറിന് മുകളിൽ തുടരുന്നത് വിപണിക്ക് ആശ്വാസമേകുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളും യുഎസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പലിശനിരക്ക് പ്രഖ്യാപനങ്ങളും വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കും.
gold rate



