കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട്
കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്
കേരളത്തിൽ മഴ കനക്കുകയാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം അതിശക്തമായ മഴയാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. ഇന്നും സംസ്ഥാനത്ത് മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പും തുടരുകയാണ്.
ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശാവുന്ന കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് നിലവിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. നാളെ നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
Yellow alert in nine districts of Kerala today as well




