ലൈസൻസുമില്ല, മാനദണ്ഡങ്ങളുമില്ല! പുല്ലാട് കോയിപ്രത്ത് നിയമം ലംഘിച്ച മീൻകടയ്‌ക്കെതിരെ പൂട്ടിട്ട് അധികൃതർ.

ലൈസൻസുമില്ല, മാനദണ്ഡങ്ങളുമില്ല! പുല്ലാട് കോയിപ്രത്ത് നിയമം ലംഘിച്ച മീൻകടയ്‌ക്കെതിരെ പൂട്ടിട്ട് അധികൃതർ.
Oct 7, 2026 11:34 AM | By Editor

ലൈസൻസുമില്ല, മാനദണ്ഡങ്ങളുമില്ല! പുല്ലാട് കോയിപ്രത്ത് നിയമം ലംഘിച്ച മീൻകടയ്‌ക്കെതിരെ പൂട്ടിട്ട് അധികൃതർ.

പുല്ലാട് വടക്കേ കവല : കോയിപ്രം ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യവിഭാഗവും നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും പ്രവർത്തിച്ച മീൻകടയ്ക്കെതിരേ നടപടി സ്വീകരിക്കും. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.എസ്. വിജയകുമാറിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ പുഷ്പാ രാജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനീത്, അപർണ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പഞ്ചായത്തിന്റെ ലൈസൻസോ, രജിസ്‌ട്രേഷനോ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

കൂടാതെ, കടയിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളോ (ഹെൽത്ത് കാർഡ്) ഉണ്ടായിരുന്നില്ല. രേഖകളെല്ലാം ഹാജരാക്കാൻ പൊതുജനാരോഗ്യനിയമ പ്രകാരം കടയുടമയ്ക്ക് നോട്ടീസ് നൽകി.

കഴിഞ്ഞ ദിവസമാണ് വടക്കേ കവലയിൽ ചെറുകോൽപ്പുഴ റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫിഷ് സ്റ്റാളിൽനിന്ന്‌ വാങ്ങിയ മീൻ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ കൈകളിൽ ചൊറിച്ചിൽ അനുഭവപ്പെട്ടത്.

പരാതിക്ക് ഇട നൽകിയ മീൻ പരിശോധനയ്ക്കായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വരുംദിവസങ്ങളിലും പഞ്ചായത്ത് പരിധിയിലെ മുഴുവൻ മത്സ്യവില്പന കേന്ദ്രങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് വികസനകാര്യ സമിതി അധ്യക്ഷൻ സി.എസ്. വിജയകുമാറും ഹെൽത്ത് ഇൻസ്പെക്ടറും അറിയിച്ചു..

No license, no standards! Authorities lock down an illegal fish market in Pullad Koyipram

Related Stories
ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ അടപ്പിച്ചു

Oct 6, 2026 04:56 PM

ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ അടപ്പിച്ചു

ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുക്കി : കുമ്പഴയിലെ ന്യൂ ഹോട്ടല്‍ ഗ്രീന്‍ ലാന്‍ഡ് നഗരസഭ...

Read More >>
കലഞ്ഞൂർ നിവാസികൾ ഭയത്തിൽ ;കടുവയും കരിമ്പുലിയും കാട്ടാനക്കൂട്ടവും ഇപ്പോൾ നാട്ടിൽ സ്വൈര്യ വിഹാരം നടത്തുകയാണ്

Oct 6, 2026 01:28 PM

കലഞ്ഞൂർ നിവാസികൾ ഭയത്തിൽ ;കടുവയും കരിമ്പുലിയും കാട്ടാനക്കൂട്ടവും ഇപ്പോൾ നാട്ടിൽ സ്വൈര്യ വിഹാരം നടത്തുകയാണ്

കലഞ്ഞൂർ നിവാസികൾ ഭയത്തിൽ ;കടുവയും കരിമ്പുലിയും കാട്ടാനക്കൂട്ടവും ഇപ്പോൾ നാട്ടിൽ സ്വൈര്യ വിഹാരം...

Read More >>
ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം

Oct 6, 2026 12:00 PM

ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം

ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക്...

Read More >>
 70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന് പരാജയപ്പെടുത്തി

Oct 6, 2026 11:06 AM

70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന് പരാജയപ്പെടുത്തി

70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന്...

Read More >>
ഇലന്തൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്ന മേഖലകളിൽ അബിൻ വർക്കി എം.എൽ.എ സന്ദർശനം നടത്തി; അടിയന്തര സുരക്ഷാ നടപടികൾക്ക് നിർദ്ദേശം

Oct 6, 2026 09:59 AM

ഇലന്തൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്ന മേഖലകളിൽ അബിൻ വർക്കി എം.എൽ.എ സന്ദർശനം നടത്തി; അടിയന്തര സുരക്ഷാ നടപടികൾക്ക് നിർദ്ദേശം

ഇലന്തൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്ന മേഖലകളിൽ അബിൻ വർക്കി എം.എൽ.എ സന്ദർശനം നടത്തി; അടിയന്തര സുരക്ഷാ നടപടികൾക്ക്...

Read More >>
പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം

Oct 5, 2026 03:18 PM

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ...

Read More >>
Top Stories