കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക; കോന്നിയിൽ പ്രതിഷേധ ധർണ്ണയുമായി വിമൻ ഇന്ത്യ മൂവ്മെന്റ്

 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക; കോന്നിയിൽ പ്രതിഷേധ ധർണ്ണയുമായി വിമൻ ഇന്ത്യ മൂവ്മെന്റ്
Oct 20, 2026 10:32 AM | By Editor

കോന്നി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, അട്ടിമറി നിറഞ്ഞ എസ്.ഐ.ആർ വോട്ടർ പട്ടിക റദ്ദാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധ രംഗത്ത്. വിമൻ ഇന്ത്യ മൂവ്മെന്റ് കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ചന്ത മൈതാനിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.


‘ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന സമിതി അംഗം അംജിതാ മോൾ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച് രാജ്യത്തെ ജനാധിപത്യം തകർക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അവർ കുറ്റപ്പെടുത്തി.

ഭരണഘടനാപരമായ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജിവെക്കണമെന്നും, അർഹരായ വോട്ടർമാരെ പുറന്തള്ളി തയ്യാറാക്കിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വോട്ടർ പട്ടിക അടിയന്തരമായി റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.


മണ്ഡലം പ്രസിഡന്റ് തൻസീല അനസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ഷെയ്ക്ക് നജീർ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ട്രഷറർ ഷാഹിന സുബൈർ, കോന്നി മണ്ഡലം സെക്രട്ടറി സജ്ന സാദിഖ്, മണ്ഡലം കമ്മിറ്റി അംഗം ഷറഫിയ ഫാസിൽ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.


പ്രതിഷേധ പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ റോഷ്നി നജീർ, ഹസീന നിയാസ്, മണ്ഡലം ജോയിന്റ് സെക്രട്ടറി ഷംന സിയാദ് എന്നിവരും സന്നിഹിതരായിരുന്നു

konni

Related Stories
ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം മുറി.

Oct 20, 2026 11:06 AM

ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം മുറി.

ശബരിമല ഓൺലൈൻ റൂം ബുക്കിങ്ങിൽ വൻ മാറ്റം; ദർശനം ബുക്ക് ചെയ്തവർക്ക് മാത്രം...

Read More >>
അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു

Oct 17, 2026 07:48 PM

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ...

Read More >>
108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

Oct 17, 2026 02:31 PM

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ...

Read More >>
 പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്

Oct 17, 2026 12:50 PM

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ...

Read More >>
പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

Oct 17, 2026 10:40 AM

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും...

Read More >>
കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

Oct 16, 2026 12:13 PM

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ...

Read More >>
Top Stories