പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒന്നാം പ്രതിയെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ബൗണ്ടറി തടത്തിൽവീട്ടിൽ 37 വയസുകാരനായ പ്രമോദ് ടി.പി. ആണ് പിടിയിലായത്. കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പത്തനംതിട്ട പെരുനാടാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. 2023 മുതൽ കഴിഞ്ഞ ഒക്ടോബർ 11 വരെയുള്ള കാലയളവിൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കേസിൽ പെൺകുട്ടിയുടെ മാതാവായ രണ്ടാം പ്രതിക്കും സംഭവത്തിൽ കൃത്യമായ പങ്കുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പെരുനാട് സർക്കിൾ ഇൻസ്പെക്ടർ ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് ഒന്നാം പ്രതിയായ പ്രമോദിനെ വലയിലാക്കിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ മിഥുൻ അശോക്, എ.എസ്.ഐ പി.ആർ. അഭിലാഷ്, എസ്.സി.പി.ഒമാരായ പി.ഡി. രാജേഷ്, ബിജു വിശ്വനാഥൻ, സി.പി.ഒമാരായ അജാസ്മോൻ, വി. വിജയേഷ്, ഗോകുൽ കൃഷ്ണൻ, സേതു കൃഷ്ണൻ, അരവിന്ദാക്ഷൻ നായർ, എം. അനന്ദു, അനന്ദു കെ. ലാൽ, കെ.എ. അഖിൽ, രാംപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pathanamthitta
