കാത്തിരിപ്പുകേന്ദ്രമില്ലാതെ കുമ്പനാട് ബസ് സ്റ്റോപ്പ് ;നിന്ന് വലഞ്ഞു യാത്രക്കാർ

കാത്തിരിപ്പുകേന്ദ്രമില്ലാതെ കുമ്പനാട് ബസ് സ്റ്റോപ്പ് ;നിന്ന് വലഞ്ഞു യാത്രക്കാർ
Nov 11, 2026 12:24 PM | By Editor

കാത്തിരിപ്പുകേന്ദ്രമില്ലാതെ കുമ്പനാട് ബസ് സ്റ്റോപ്പ് ;നിന്ന് വലഞ്ഞു യാത്രക്കാർ


കുമ്പനാട് ∙ കാത്തിരിപ്പുകേന്ദ്രമില്ലാതെ ബസ് സ്റ്റോപ്പുകൾ. ഒട്ടെറെ യാത്രക്കാർ ദിവസവും ബസ് കാത്തു നിൽക്കുന്ന ജംക്‌ഷനിലാണ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത്. മഴയായാലും വെയിലായാലും യാത്രക്കാർ എല്ലാം സഹിച്ച് റോഡിൽ തന്നെ നിൽക്കണം. കുമ്പനാട് ജംക്‌ഷനിൽ തിരുവല്ല ഭാഗത്തേക്കുള്ള ബസുകൾ അക്ഷയ കേന്ദ്രത്തിനു മുൻപിലാണ് നിർത്തുന്നത്. കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസുകൾ എതിർവശവും. ഇവിടെ രണ്ടിടത്തും കാത്തിരിപ്പു കേന്ദ്രമില്ല. യാത്രക്കാർക്കു കയറിനിൽക്കാനുള്ള വീതിയും റോഡിനില്ല. ടികെ റോഡിന്റെ ടാറിങ് കഴിഞ്ഞ് വെള്ളവര വരച്ചപ്പോൾ റോഡുവശത്തുകൂടിയാണ് ഇരുഭാഗത്തും വര കടന്നുപോകുന്നത്. വരകൾക്കുള്ളിലുള്ള ഭാഗം വാഹനങ്ങൾക്കു പോകാനുള്ളതാണ്. അതിനു പുറത്തു മാത്രമേ നടന്നുപോകാനും ബസ് കാത്തു നിൽക്കാനും കഴിയുകയുള്ളു.



കുമ്പനാട് വടക്കേകവലയുടെ സ്ഥിതിയും ഇതുതന്നെയാണ്. ഇവിടെയും ഇരുഭാഗത്തും ബസ് കാത്തിരിപ്പു കേന്ദ്രമില്ല. കുമ്പനാട് കഴിഞ്ഞാൽ കോഴഞ്ചേരി ഭാഗത്തേക്ക് അടുത്ത സ്റ്റോപ്പ് മുട്ടുമണ്ണിലാണ്. ഇവിടെ തിരുവല്ല ഭാഗത്തേക്കു പോകാനുള്ളവർക്കു 4 പൈപ്പിൽ താങ്ങിനിർത്തിയ ഒരു ഷീറ്റിട്ട കേന്ദ്രം ഉണ്ടായിരുന്നു. ഇതാർക്കും ഉപയോഗിക്കാൻ പറ്റാത്തതിനാൽ വെറുതെ നിൽക്കുകയാണ്.


ടികെ റോഡിൽ കുമ്പനാട് മുതൽ പുല്ലാട് വരെ നല്ല കാത്തിരിപ്പു കേന്ദ്രം ഉള്ളത് പുല്ലാട് ജംക്‌ഷനിൽ കോഴഞ്ചേരി ഭാഗത്തേക്കു പോകുന്ന ഭാഗത്തു മാത്രമാണ്. ഇവിടെയാകട്ടെ ബസ് ബേ ഉണ്ടെങ്കിലും ബസ് കയറാറില്ല. എല്ലാവരും റോഡിൽ നിർത്തി ആളെ ഇറക്കി പോകും. അതുകൊണ്ട് യാത്രക്കാർക്ക് പ്രയോജനമില്ലാത്ത കാത്തിരിപ്പുകേന്ദ്രമായി ഇതു മാറി.

Kumbanad bus stop without a waiting shed; passengers struggle standing

Related Stories
അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Nov 11, 2026 12:52 PM

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി...

Read More >>
നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ; അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന് വ്യാപാരികൾ

Nov 11, 2026 10:18 AM

നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ; അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന് വ്യാപാരികൾ

നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ; അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന്...

Read More >>
ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ

Nov 10, 2026 04:05 PM

ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ

ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ...

Read More >>
 ശബരിമല തീര്‍ഥാടനം : പമ്പ സ്‌നാനഘട്ടില്‍ നവംബര്‍ 13 ന് മുന്‍പ് ബാരിക്കേഡിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മോന്‍സ് ജോസഫ്

Nov 10, 2026 10:26 AM

ശബരിമല തീര്‍ഥാടനം : പമ്പ സ്‌നാനഘട്ടില്‍ നവംബര്‍ 13 ന് മുന്‍പ് ബാരിക്കേഡിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മോന്‍സ് ജോസഫ്

ശബരിമല തീര്‍ഥാടനം : പമ്പ സ്‌നാനഘട്ടില്‍ നവംബര്‍ 13 ന് മുന്‍പ് ബാരിക്കേഡിംഗ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി മോന്‍സ്...

Read More >>
 ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പതിനാല് വർഷത്തെ ഒളിവുജീവിതം, ഒടുവിൽ രാജീവിന് ജീവപര്യന്തം ശിക്ഷ

Nov 9, 2026 10:48 AM

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പതിനാല് വർഷത്തെ ഒളിവുജീവിതം, ഒടുവിൽ രാജീവിന് ജീവപര്യന്തം ശിക്ഷ

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പതിനാല് വർഷത്തെ ഒളിവുജീവിതം, ഒടുവിൽ രാജീവിന് ജീവപര്യന്തം...

Read More >>
പമ്പയിലും നിലയ്ക്കലും തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ ഇനി മുതൽ ജർമൻ പന്തലുകൾ

Nov 7, 2026 03:24 PM

പമ്പയിലും നിലയ്ക്കലും തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ ഇനി മുതൽ ജർമൻ പന്തലുകൾ

പമ്പയിലും നിലയ്ക്കലും തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ ഇനി മുതൽ ജർമൻ...

Read More >>
Top Stories