തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി

തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി
Nov 12, 2026 11:24 AM | By Editor


തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി


തിരുവല്ല : നഗരസഭാ പ്രദേശത്ത് 750 തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവെപ്പ്‌ നൽകി. ആയിരം തെരുവുനായ്ക്കൾക്ക് വാക്‌സിനേഷൻ നൽകുകയാണ് ലക്ഷ്യം. ഒക്ടോബർ 14-ന് ആരംഭിച്ച പദ്ധതി അവധിദിവസങ്ങളൊഴികെ എല്ലാദിവസവും തുടരുകയാണ്.


തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷൻ നൽകുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച സർക്കാർ അംഗീകൃത ഡോഗ് ക്യാച്ചർമാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ശേഷിക്കുന്ന നായ്ക്കൾക്കും കുത്തിവെപ്പ്‌ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. രതീഷ് ബാബു പറഞ്ഞു.


എല്ലാവർഷവും പ്രതിരോധ കുത്തിവെപ്പ്‌ പദ്ധതി നടപ്പാക്കുന്നതിലൂടെ പേവിഷബാധ ഭീഷണി കുറച്ച് പേവിഷമുക്ത തിരുവല്ല എന്ന ലക്ഷ്യത്തിലെത്തുകയാണ് നഗരസഭയുടെ ഉദ്ദേശ്യം. പുളിക്കീഴിൽ എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രവും മറ്റ് അനുബന്ധ പദ്ധതികളും പൂർത്തിയായിവരുന്നുണ്ട്. ഇവകൂടി പ്രാവർത്തികമാകുന്നതോടെ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തിരുവല്ല മുനിസിപ്പാലിറ്റി വെറ്ററിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

stray dogs were vaccinated against rabies in Thiruvalla

Related Stories
വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

Nov 12, 2026 12:40 PM

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം...

Read More >>
ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ നാട്ടുകാർ

Nov 12, 2026 10:57 AM

ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ നാട്ടുകാർ

ബൈപ്പാസ് റോഡ് വിട്ട് പഞ്ചായത്തിലെ ഇടവഴിയിലേക്ക് ടാങ്കറിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നു; വഴിനടക്കാനാകാതെ...

Read More >>
അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Nov 11, 2026 12:52 PM

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി...

Read More >>
കാത്തിരിപ്പുകേന്ദ്രമില്ലാതെ കുമ്പനാട് ബസ് സ്റ്റോപ്പ് ;നിന്ന് വലഞ്ഞു യാത്രക്കാർ

Nov 11, 2026 12:24 PM

കാത്തിരിപ്പുകേന്ദ്രമില്ലാതെ കുമ്പനാട് ബസ് സ്റ്റോപ്പ് ;നിന്ന് വലഞ്ഞു യാത്രക്കാർ

കാത്തിരിപ്പുകേന്ദ്രമില്ലാതെ കുമ്പനാട് ബസ് സ്റ്റോപ്പ് ;നിന്ന് വലഞ്ഞു യാത്രക്കാർ ...

Read More >>
നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ; അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന് വ്യാപാരികൾ

Nov 11, 2026 10:18 AM

നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ; അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന് വ്യാപാരികൾ

നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ; അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന്...

Read More >>
ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ

Nov 10, 2026 04:05 PM

ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ ഉദ്യോഗാർഥികൾ

ഒരേ ദിവസം ഒരേ സമയം രണ്ടു പിഎസ്‌സി പരീക്ഷകൾ നടക്കുന്നതിന്റെ ആശങ്കയിൽ...

Read More >>
Top Stories