പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി
Nov 14, 2026 10:43 AM | By Editor

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി


പത്തനംതിട്ട : പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. കുന്നന്താനം വെള്ളിയാങ്കുന്ന് വീട്ടിൽ രഞ്ജു ടി.ആർ. (35) നാണ് പോക്സോ കോടതി ജഡ്ജി മഞ്ജിത് ടി. 27 വർഷവും 3 മാസവും കഠിനതടവും 1,66,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 ല്‍ കുട്ടി നാലാം ക്ലാസിൽ പഠിക്കുമ്പോള്‍ വീട്ടിൽ മറ്റാരുമില്ലാത്തപ്പോള്‍ പ്രതി നിരവധി തവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കീഴ്വായ്പൂർ പോലീസ് ഈ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി വിചാരണ നടത്തി വിധി പുറപ്പെടുവിച്ചത്.


കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന രാജേഷ് കുമാർ ആർ. ആണ് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള പ്രാഥമിക അന്വേഷണ നടപടികളും ഇദ്ദേഹമാണ് നിർവഹിച്ചത്. തുടർന്ന് അന്വേഷണമേറ്റെടുത്ത സർക്കിൾ ഇൻസ്പെക്ടർ ഇ.അജീബ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി. പോലീസ് ഓഫീസർ അപർണ എ.ടി. കോടതി നടപടികളിൽ സഹായിച്ചു.

Fast-Track POCSO Court sentences mother's friend to rigorous imprisonment and a fine in a case of sexually assaulting a twelve-year-old girl.

Related Stories
നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

Nov 13, 2026 04:24 PM

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍...

Read More >>
ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

Nov 13, 2026 04:10 PM

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക്...

Read More >>
കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

Nov 13, 2026 10:48 AM

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം...

Read More >>
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

Nov 12, 2026 02:48 PM

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കും കോടതി മുൻകൂർ ജാമ്യം...

Read More >>
വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

Nov 12, 2026 12:40 PM

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

വടശ്ശേരിക്കരയില്‍ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം...

Read More >>
തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി

Nov 12, 2026 11:24 AM

തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌ നൽകി

തിരുവല്ലയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്‌...

Read More >>
Top Stories