യു.എ.ഇയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു ;മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ
ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫുജൈറയിൽ 'ഇവാ കഫ്റ്റീരിയ' നടത്തുന്ന മലപ്പുറം വേങ്ങര (എ.ആർ. നഗർ) കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ടമക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. സിദ്ധീക്കിന്റെ ഇരട്ടമക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മിസ്നയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.നാട്ടിൽ നിന്ന് വിസിറ്റ് വിസയിൽ എത്തിയവരെ കൂട്ടിക്കൊണ്ട് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് കുടുംബാംഗങ്ങൾ ഫുജൈറയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഫുജൈറയിൽ കോടതിയുടെ മുന്നിൽ വെച്ച് ട്രക്കിൻ്റെ പിന്നിൽ ഇവർ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടം. നിയന്ത്രണംവിട്ട ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിക്കുകായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.
Three Malayalis died in a vehicle collision in the UAE; the deceased are three members of the same family
