പത്തനംതിട്ട: സെപ്റ്റംബര്‍ 20ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് വിശിഷ്ടവ്യക്തികള്‍ക്കു താമസ, ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ചുമതല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്. വിവരസാങ്കേതിക വകുപ്പിലെയും പൊതുഭരണ വകുപ്പിലെയും സെക്‌ഷന്‍ ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടി അല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കു ചുമതല നൽകിയുള്ള ഉത്തരവ്.
സംഗമത്തിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്കായി പമ്പ, കുമരകം എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ള താമസ, ഗതാഗത സൗകര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ 18 മുതല്‍ 21 വരെ എം.കിരണ്‍, വി.എന്‍.ശിവപ്രസാദ് എന്നീ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. 17 മുതല്‍ ഇവരെ സാധാരണ ജോലികളില്‍നിന്ന് ഒഴിവാക്കിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Ayyappa Sangamam