ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം പുറത്തിറക്കി

ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം പുറത്തിറക്കി
Aug 28, 2025 10:45 AM | By Editor

ഈ വർഷത്തെ ഓണത്തെ വരവേൽക്കാൻ സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നുമുള്ള ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന രണ്ടു ഗാനങ്ങൾ അടങ്ങിയ ആൽബം പൈൻആപ്പിൾ മീഡിയയിൽകൂടി റിലീസ് ചെയ്തു. മനോഹരങ്ങളായ ഇതിലെ ഗാനങ്ങൾ ഓണത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നതാണ്.

പ്രവാസലോകത്തെ വിരഹജീവിതത്തിൽ ഓണവും അതിന്റെ ആഘോഷങ്ങളും ഒരാളുടെ ഓർമയിൽ കടന്നു വരുന്നതും അതിലൂടെ തന്റെ പഴയകാല പ്രണയനുഭവം മനസ്സിൽ തെളിയുന്നതുമായ ഒരു ഗാനത്തോടൊപ്പം ഓണകാലത്തെ നാടിനെയും പ്രകൃതിയെയും ഓണാനുഭൂതിയെയും വരച്ചു കാട്ടുന്ന മറ്റൊരു ഗാനവും കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഓണപ്പാട്ടുകൾക്ക് തനിമയും പരമ്പരാഗത ഭംഗിയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അർത്ഥവത്തായ വരികളും ചാരുതയാർന്ന സംഗീത സംവിധാനവും കൊണ്ട് ഇരു ഗാനങ്ങളും ഇപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ഗാനങ്ങൾ എല്ലാം കേരളത്തിന്റെ തനതായ ഗ്രാമഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്നതാണ്.

ജോബി തേരകത്തിനാൽ ബേബി, അനിൽ ജോൺ സാം എന്നിവരുടെ വരികൾക്ക്, അനിൽ ജോൺ സാം സംഗീതം നിർവഹിച്ചിരിക്കുന്നു. കെ ജെ ലോയിട് orchestra and mixing നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അനിൽ കെ സാം, ലിൻസി ബിബിൻ എന്നിവരാണ്. ഇതിൽ അഭിനയിച്ചിരിക്കുന്നവർ എല്ലാവരും പ്രവാസ ലോകത്തുനിന്നുള്ളവരാണ്. പൂർണ്ണമായും ഒരു പ്രവാസസൗഹൃദ കൂട്ടായ്മയിൽ പിറന്നിരിക്കുന്ന ഈ ആൽബം പ്രവാസലോകത്ത് ഒരു തരംഗമായി മാറുകയാണ്.

aavani pulari

Related Stories
'യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണം' പ്രധാനമന്ത്രിയുടെ  നരേന്ദ്ര മോദിയുടെ സന്ദേശം

Mar 5, 2026 04:06 PM

'യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണം' പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ സന്ദേശം

'യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണം' പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ...

Read More >>
യുദ്ധം 5-ാം ദിനത്തിൽ ആക്രമണം തുടർന്ന് ഇറാൻ; കുവൈത്തിൽ ഇറാൻകാരിയായ പതിനൊന്നുകാരി മരിച്ചു

Mar 4, 2026 11:40 AM

യുദ്ധം 5-ാം ദിനത്തിൽ ആക്രമണം തുടർന്ന് ഇറാൻ; കുവൈത്തിൽ ഇറാൻകാരിയായ പതിനൊന്നുകാരി മരിച്ചു

ആക്രമണം തുടർന്ന് ഇറാൻ; കുവൈത്തിൽ ഇറാൻകാരിയായ പതിനൊന്നുകാരി...

Read More >>
ഇറാന്‍ വലിയ രാജ്യമാണ്, സംഘര്‍ഷം നാലാഴ്ചയോളം നീളാം: ട്രംപ്

Mar 2, 2026 11:13 AM

ഇറാന്‍ വലിയ രാജ്യമാണ്, സംഘര്‍ഷം നാലാഴ്ചയോളം നീളാം: ട്രംപ്

ഇറാന്‍ വലിയ രാജ്യമാണ്, സംഘര്‍ഷം നാലാഴ്ചയോളം നീളാം:...

Read More >>
നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു

Mar 2, 2026 10:45 AM

നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു

നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന്...

Read More >>
 ഇറാന്‍, ഇസ്രയേല്‍ സംഘർഷം, അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കണം; നിർദേശം നൽകി മുഖ്യമന്ത്രി

Feb 28, 2026 04:35 PM

ഇറാന്‍, ഇസ്രയേല്‍ സംഘർഷം, അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കണം; നിർദേശം നൽകി മുഖ്യമന്ത്രി

ഇറാന്‍, ഇസ്രയേല്‍ സംഘർഷം, അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കണം; നിർദേശം നൽകി...

Read More >>
വേൾഡ് മലയാളി ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിലിന് പുതിയ നേതൃത്വം ചുമതലയേറ്റു

Feb 17, 2026 12:43 PM

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിലിന് പുതിയ നേതൃത്വം ചുമതലയേറ്റു

വേൾഡ് മലയാളി ഫെഡറേഷൻ (WMF) ജിദ്ദാ കൗൺസിലിന് പുതിയ നേതൃത്വം...

Read More >>
Top Stories