പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ​ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ​ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി
Aug 28, 2025 12:23 PM | By Editor


പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ​ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി


പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ ഹാ​ജി സി ​മീ​രാ​സാ​ഹി​ബ് സ്‌​മാ​ര​ക ബ​സ് സ്റ്റാ​ൻ​ഡ്​ സ​മു​ച്ച​യ​വും പ​രി​സ​ര​വും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ. കാ​മ​റ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നു​പി​ന്നാ​ലെ ഇ​വ പ്ര​വ​ർ​ത്തി​ച്ചും തു​ട​ങ്ങി. ബ​സ് സ്റ്റാ​ൻ​ഡ്​ കെ​ട്ടി​ട​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി 50 കാ​മ​റ​ക​ളാ​ണ്​ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​തോ​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യ​മ​ട​ക്കം വ​ലി​യ​തോ​തി​ൽ കു​റ​ഞ്ഞി​ട്ടു​മു​ണ്ട്.


ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ന​ഗ​ര​സ​ഭ വി​ട്ടു​ന​ൽ​കി​യ മു​റി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ക്രീ​നി​ൽ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കും. ഇ​ത്​ കൈാ​ര്യം ചെ​യ്യാ​നാ​യി പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്​ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ക​മ്പ​നി ഒ​രു ജീ​വ​ന​ക്കാ​ര​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ഭാ​ഗം, അ​ബാ​ൻ ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും പ​തി​യു​ന്ന രീ​തി​യി​ലാ​ണ്​ കാമറകൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​ദി​വ​സം തന്നെ കാമറകളുടെ ഉ​ദ്​​ഘാ​ട​ന​വും ന​ട​ക്കും.



ന​ഗ​ര​സ​ഭ​ക്ക്​ സാ​മ്പ​ത്തി​ക ചെ​ല​വി​ല്ലാ​തെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കാ​മ​റ​ക​ൾ സ്​​ഥാ​പി​ച്ച​തി​ന്​ പ​ക​രം ബ​സ്​​സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ര​സ്യ​ബോ​ർ​ഡു​ക​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​നം കാ​മ​റ​ക​ൾ സ്​​ഥാ​പി​ച്ച ക​മ്പ​നി​ക്ക്​ ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ ക​രാ​ർ. അ​ന​ധി​കൃ​ത ക​യ്യേ​റ്റ​ങ്ങ​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ന്ന​തി​നാ​യി ബ​സ് സ്റ്റാ​ൻ​ഡി​ൽ വ്യാ​പ​ക​മാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്നു. മേ​യി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം ടെ​ൻ​ഡ​റി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. ലീ​ല പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്ന ക​മ്പ​നി​ക്കാ​യി​രു​ന്നു ടെ​ൻ​ഡ​ർ. ജോ​ലി​ക​ൾ അ​ടു​ത്തി​ടെ പൂ​ർ​ത്തി​യാ​യി. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ങ്കി​ലും ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം ന​ട​ന്നി​രു​ന്നി​ല്ല.


യു.​എ​സ്​ നി​ർ​മി​ത കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​പു​ല​മാ​യ നി​രീ​ക്ഷ​ണ കാ​മ​റ ശൃം​ഖ​ല​യി​ലൂ​ടെ സു​ര​ക്ഷ​യും ശു​ചി​ത്വ​വും ഉ​റ​പ്പു​വ​രു​ത്തും. കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത​ട​ക്കം കു​റ​ഞ്ഞ​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.


സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യ​ത്തി​നും കു​റ​വു​ണ്ട്. സം​ഘ​ർ​ഷ​ങ്ങ​ളും നി​ല​ച്ചു. പൊ​ലീ​സും കാ​മ​റ​യി​ൽ​നി​ന്ന്​ ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ തെ​ളി​യി​ച്ചു. കാ​മ​റ​യു​ടെ ​​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഴു​വ​ൻ സ​മ​യ ജീ​വ​ന​ക്കാ​ര​നും സ്റ്റാ​ൻ​ഡി​ലു​ണ്ട്. ന​ഗ​ര​സ​ഭ​ക്ക്​ സാ​മ്പ​ത്തി​ക ചെ​ല​വി​ല്ലാ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യ​ത്​ നേ​ട്ട​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്റ്റാ​ൻ​ഡ്​ പ​രി​സ​ര​ങ്ങ​ളി​ൽ മൂ​ത്ര​വി​സ​ർ​ജ​നം തു​ട​രു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രാ​തി​ക​ൾ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.


camaras-in-pathanamthitta-nagarasabha

Related Stories
അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

Aug 28, 2025 01:01 PM

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി

അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും...

Read More >>
കരിയാട്ടത്തിന്റെ ഭാഗമായി അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടന്നു

Aug 28, 2025 10:24 AM

കരിയാട്ടത്തിന്റെ ഭാഗമായി അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടന്നു

കരിയാട്ടത്തിന്റെ ഭാഗമായി അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം...

Read More >>
ഓ​ണ​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി പ​ന്ത​ളം ന​ഗ​രം.

Aug 27, 2025 12:09 PM

ഓ​ണ​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി പ​ന്ത​ളം ന​ഗ​രം.

ഓ​ണ​ത്തി​ര​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി പ​ന്ത​ളം...

Read More >>
ഓണത്തിന്റെ തിരക്കും മേൽപാലം പണിയും ; പത്തനംതിട്ട നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക്.

Aug 27, 2025 11:45 AM

ഓണത്തിന്റെ തിരക്കും മേൽപാലം പണിയും ; പത്തനംതിട്ട നഗരം വീണ്ടും ഗതാഗതക്കുരുക്കിലേക്ക്.

ഓണത്തിന്റെ തിരക്കും മേൽപാലം പണിയും; പത്തനംതിട്ട നഗരം വീണ്ടും...

Read More >>
ക​ല​ക്ട​റു​ടെ ഔ​ദ്യോ​കി​ക വ​സ​തി​യി​ൽ ന​ഗ​ര​സ​ഭ ഹ​രി​ത കർമസേനയുടെ ഓണം വിളവെടുപ്പ്

Aug 27, 2025 10:45 AM

ക​ല​ക്ട​റു​ടെ ഔ​ദ്യോ​കി​ക വ​സ​തി​യി​ൽ ന​ഗ​ര​സ​ഭ ഹ​രി​ത കർമസേനയുടെ ഓണം വിളവെടുപ്പ്

ക​ല​ക്ട​റു​ടെ ഔ​ദ്യോ​കി​ക വ​സ​തി​യി​ൽ ന​ഗ​ര​സ​ഭ ഹ​രി​ത കർമസേനയുടെ ഓണം വിളവെടുപ്പ്...

Read More >>
പന്തളം  പുതിയ സ്റ്റാൻഡിൽ ബസോട്ടം വൈകും ; ഇഴഞ്ഞ്  ഇഴഞ്ഞ് നടപടികൾ

Aug 25, 2025 02:11 PM

പന്തളം പുതിയ സ്റ്റാൻഡിൽ ബസോട്ടം വൈകും ; ഇഴഞ്ഞ് ഇഴഞ്ഞ് നടപടികൾ

പന്തളം പുതിയ സ്റ്റാൻഡിൽ ബസോട്ടം വൈകും ; ഇഴഞ്ഞ് ഇഴഞ്ഞ്...

Read More >>
Top Stories