കൊച്ചുകുട്ടികൾക്ക് ഉല്ലസിക്കാനുള്ളിടത്ത് ഒളിഞ്ഞിരിക്കുന്നത് അപകടം.
തിരുവല്ല : കൊച്ചുകുട്ടികൾക്ക് ഉല്ലസിക്കാനുള്ളിടത്ത് ഒളിഞ്ഞിരിക്കുന്നത് അപകടം. അമ്പിളി ജങ്ഷനിലെ മുനിസിപ്പൽ പാർക്കിലെ കളിക്കോപ്പുകൾ പലതും കാലഹരണപ്പെട്ട് അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസം പാർക്കിൽ അമ്മയുമൊത്ത് എത്തിയ ആറുവയസ്സുകാരിയുടെ കൈവെള്ളയിൽ തുരുമ്പിച്ച ഉപകരണഭാഗംകൊണ്ടുമുറിഞ്ഞു. നിരണം സ്വദേശിയുടെ മകൾക്കാണ് പരിക്കേറ്റത്.
താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. കുഞ്ഞിന്റെ ഇടതുകൈവെള്ളയിൽ രണ്ട് തുന്നലിടേണ്ടിവന്നു. പാർക്കിലെ സീസോയിൽ കയറി കളിക്കുന്നതിനിടെയാണ് അപകടം. തിരുവല്ല നഗരസഭയുടെ ചുമതലയിലുള്ള പാർക്കിനോടുചേർന്ന് അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. ഓപ്പൺ സ്റ്റേജും വിശ്രമത്തിനുള്ള ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. പല ഭാഗത്തും തുരുമ്പിച്ച് മുറിവ് പറ്റാവുന്നതരത്തിലുള്ള ഉപകരണങ്ങളാണ് ഇവിടെയുള്ളത്.
thiruvalla-municipal-park-safety-concerns