അനിയന്ത്രിത വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മുനിസിപ്പാലിറ്റി ഓഫീസിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി മാർച്ച് നടത്തി
പത്തനംതിട്ട :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട
ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽഅനിയന്ത്രിത വഴിയോര കച്ചവടം
നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട മുനിസിപ്പാലിറ്റി ഓഫീസിലേക്ക്
നടന്ന ധർണ്ണ മാർച്ച് സമിതി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം
ശ്രീമതി : റജീന സലീം ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ അബ്ദുൽ റഹീം മാക്കാർ
അധ്യക്ഷത വഹിച്ച യോഗത്തിൽ ഷെമീർ ബീമ സ്വാഗതവും മനോജ് വലിയ പറമ്പിൽ,
ശാലു ഫിലിപ്പ്, അബ്ദുൽ സലാം പൊന്നൂസ്, സോണി സാമുവേൽ, പുഷ്പരാജൻ,
കൽഫാൻ ,ജിഷാ ,ഷൈജു കിഞ്ചൽ, തുടങ്ങിയവർ സംസാരിച്ചു
ഷൈജു മൈലപ്രാ നന്ദി ആശംസിച്ചു.
kerala state merchant association