ഇന്ദിരാമണിയമ്മ അനുസ്മരണവും സ്മാരക റോഡ് പ്രഖ്യാപനവും നടത്തി
പത്തനംതിട്ട : മുൻ നഗരസഭാംഗവും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന ഇന്ദിരാമണിയമ്മയുടെ ഒന്നാം അനുസ്മരണ സമ്മേളനം നടത്തി. ചടങ്ങിൽ 15-ാം വർഡിലെ പുളിമൂട്ടിൽ പടി - നാൽക്കാലി പടി റോഡ് ഇന്ദിരാമണിയമ്മ സ്മാരക റോഡായി നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പ്രഖ്യാപിച്ചു. നഗരസഭാ കൗൺസിൽ ഐകകണ്ഠേന എടുത്ത തീരുമാന പ്രകാരമാണ് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, കൗൺസിലർമാരായ ശോഭ കെ മാത്യു, വിമല ശിവൻ, അംബിക വേണു, സുജ അജി, മുൻ കൗൺസിലർ പി വി അശോക് കുമാർ, മോൻസി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ദിരാമണിയമ്മ 40 വർഷം അധ്യാപികയായി സേവനം അനുഷ്ഠിച്ച കുമ്പഴ 82-ാം നമ്പർ അങ്കണവാടി അങ്കണത്തിൽ നടന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കുടുംബശ്രീ - അങ്കണവാടി പ്രവർത്തകരും പങ്കെടുത്തു.
indiramaniyamma