പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന് പത്തനംതിട്ടയിൽ നടത്തുന്നു..
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 18 ന് പത്തനംതിട്ടയിൽ നടത്തുന്നു.. ജില്ലയിൽ നിന്നും 600 ൽ പരം കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു.
പത്തനംതിട്ട സി.സി. വിനോദ്കുമാർ നഗറിൽ (Royal Auditorium) രാവിലെ 8 മണിക്ക് ചാമ്പ്യൻഷിപ്പ് ആരംഭിക്കും.
പത്തണംതിട്ട ജില്ലാ കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പ് ജില്ലാ കളക്ടർ ശ്രീ പ്രേം കൃഷ്ണൻ IAS ഉദ്ഘാടനം നിർവ്വഹിക്കുകയും, വിജയികൾക്ക് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ കെ. അനിൽകുമാർ മെഡൽ വിതരണോദ്ഘാടനം നിർവ്വഹിക്കും. World Karate Federation (WKF) ജഡ്ജിയും, കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ Hanshi പി.രാംദയാൽ മുഖ്യ പ്രഭാഷണം നടത്തുന്നു.
ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പൂർണ്ണമായും World Karate Federation നിയമമനുസരിച്ചും, സംസ്ഥാന ദേശീയ അസോസിയേഷൻ നിയന്ത്രണത്തിലുമായാണ് നടത്തുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ വിജയികളായവർ സംസ്ഥാന - ദേശീയ - അന്തർദേശീയതലത്തിൽ വരെ മത്സരിക്കുവാൻ അവസരം ലഭിക്കുന്നു എന്നത് വലിയ പ്രാധാന്യത്തോടെയാണ് മത്സരാർത്ഥികൾ വീക്ഷിക്കുന്നത്.
ജില്ലാ മത്സരങ്ങളിൽ 600 ൽ അധികം മത്സരാർത്ഥികൾ വന്നുചേരുന്നത് ജില്ലയിൽ ആദ്യം എന്നത് വളരെ പ്രധാനമാണ്.
karate championship