മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ

മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ
Dec 30, 2025 03:19 PM | By Editor

മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ

ശബരിമല ∙ നട തുറക്കുമ്പോൾ തന്നെ പതിനെട്ടാംപടി കയറി ദർശനം നടത്തണമെന്ന ആഗ്രഹത്തോടെ കാനനപാതയിലൂടെ തീർഥാടക പ്രവാഹം. കാട്ടുവഴികളിൽ എല്ലാം മുഴുങ്ങുന്നതു ശരണംവിളികൾ. മണ്ഡലപൂജ കഴിഞ്ഞ് നട അടച്ചത് അറിയാതെ ആയിരങ്ങളാണ് വാഹനങ്ങളിൽ എത്തിയത്. ഇവരുടെ വണ്ടികൾ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയിട്ടിരിക്കുകയാണ്. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി നിലയ്ക്കൽ പാർക്കുചെയ്ത വാഹനങ്ങൾ ഇന്ന് രാവിലെ മാത്രമേ പമ്പിലേക്കു പോകാൻ അനുവദിക്കൂ.

കാനനപാതയിലൂടെ എത്തിയ തീർഥാടകരെ പമ്പയിൽ തടഞ്ഞു നിർത്തിയിരിക്കുകയാണ്. പമ്പാ മണപ്പുറത്തെ പന്തലുകളിലും ഗണപതികോവിൽ പരിസരത്തുമാണ് ഇവർ തങ്ങിയിട്ടുള്ളത്. പുല്ലുമേട് വഴി മലയിറങ്ങി സന്നിധാനത്ത് എത്താൻ ആയിരങ്ങൾ വണ്ടിപ്പെരിയാർ സത്രം ക്ഷേത്രത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. വനംവകുപ്പിന്റെ പുല്ലുമേട് പാത ഇന്ന് രാവിലെ 7ന് തുറന്നു . സത്രത്തിൽനിന്നു 16 കിലോമീറ്റർ നടന്നാൽ നേരെ സന്നിധാനത്ത് എത്താം. പമ്പയിലെ തിരക്ക് ബാധിക്കില്ല.

മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ. ഇതിൽ 30,91,183 പേർ വെർച്വൽ ക്യൂ വഴിയും 4,12,075 പേർ സ്പോട് ബുക്കിങ് വഴിയുമാണ് ദർശനം നടത്തിയത്. പുല്ലുമേട് വഴി 1,23,933 പേർ ദർശനം നടത്തി. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് 32,49,756 പേർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ 3,83,435 പേർ അധികമായി എത്തിയതായാണ് പൊലീസിന്റെ കണക്ക്.

/sabarimala-temple

Related Stories
അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ  പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ;  മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുന്നു

Jan 24, 2026 11:17 AM

അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ; മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുന്നു

അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ; മാലിന്യങ്ങളിൽനിന്നു ദുർഗന്ധം...

Read More >>
ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

Jan 16, 2026 03:45 PM

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത്

ഭക്തിസാന്ദ്രമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി...

Read More >>
മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​ സ​ര്‍വീ​സി​ന്​ ഒ​രു​ക്കി​യ​താ​യി കെ.​എ​സ്.​ആ​ര്‍ടി.​സി

Jan 12, 2026 02:35 PM

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​ സ​ര്‍വീ​സി​ന്​ ഒ​രു​ക്കി​യ​താ​യി കെ.​എ​സ്.​ആ​ര്‍ടി.​സി

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ർ​ഥാ​ട​ക​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 1000 ബ​സ്​...

Read More >>
ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

Jan 10, 2026 12:24 PM

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ...

Read More >>
തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി

Jan 6, 2026 11:43 AM

തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി

തി​രു​വാ​ഭ​ര​ണ പാ​ത​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച്​ തി​രു​വാ​ഭ​ര​ണ പാ​ത സം​ര​ക്ഷ​ണ സ​മി​തി ക​ല​ക്ട​ര്‍ക്ക് പ​രാ​തി...

Read More >>
ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, ആറു പേർക്ക് പരുക്ക്

Dec 29, 2025 11:41 AM

ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, ആറു പേർക്ക് പരുക്ക്

ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, ആറു പേർക്ക്...

Read More >>
Top Stories