മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ തീപിടിത്തം

മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ തീപിടിത്തം
Dec 31, 2025 10:37 AM | By Editor

മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ തീപിടിത്തം

കോട്ടയം: മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ തീപിടിത്തം. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

ഇന്നലെ രാത്രി ഒമ്പതോടെയാണ് സൂപ്പർ ഡീലക്സ് ബസ് മലപ്പുറം ഡിപ്പോയിൽനിന്നും ഗവിയിലേക്ക് പുറപ്പെട്ടത്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ട്രിപ്പായിരുന്നു. ഇന്ന് പുലർച്ചെ 3.45ഓടെ കോട്ടയം മണിമല ജങ്ഷൻ കഴിഞ്ഞ് മൂന്നു കിലോമീറ്ററിന് ശേഷം പഴയിടത്തിനു സമീപത്തെത്തിയപ്പോഴാണ് ബസിന് തീപിടിച്ചത്.

ബസിൽനിന്നും പുക ഉയരുന്നതാണ് ആദ്യം കണ്ടത്. മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിക്കുകയായിരുന്നു. ഉടൻ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. ബസ് പൂർണമായും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു.

തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊൻകുന്നം ‍ഡിപ്പോയിൽനിന്ന് പകരം ബസ് എത്തിച്ച് യാത്രക്കാരെ കയറ്റിവിട്ടു.

ksrtc-caught-fire

Related Stories
ശാന്തകുമാരിയുടെ ഓർമകളിൽ പുന്നയ്ക്കൽ തറവാട്

Dec 31, 2025 11:12 AM

ശാന്തകുമാരിയുടെ ഓർമകളിൽ പുന്നയ്ക്കൽ തറവാട്

ശാന്തകുമാരിയുടെ ഓർമകളിൽ പുന്നയ്ക്കൽ...

Read More >>
 ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ തള്ളിയ നിലയിൽ

Dec 30, 2025 11:21 AM

ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ തള്ളിയ നിലയിൽ

ദേശീയ പതാക മാലിന്യ കൂമ്പാരത്തിൽ തള്ളിയ...

Read More >>
 ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ അറസ്റ്റിൽ

Dec 29, 2025 03:48 PM

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ...

Read More >>
കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി ഡിസിസി

Dec 29, 2025 02:42 PM

കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി ഡിസിസി

കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി ഡിസിസി ...

Read More >>
 പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് പൂർത്തിയാക്കാനേറെ

Dec 29, 2025 02:19 PM

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് പൂർത്തിയാക്കാനേറെ

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക്...

Read More >>
103 വര്‍ഷമായ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ആദ്യമായി പട്ടികജാതി വനിത

Dec 29, 2025 01:30 PM

103 വര്‍ഷമായ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ആദ്യമായി പട്ടികജാതി വനിത

103 വര്‍ഷമായ നഗരസഭയുടെ അധ്യക്ഷ പദവിയില്‍ ആദ്യമായി പട്ടികജാതി...

Read More >>
Top Stories