നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു
Jan 5, 2026 11:40 AM | By Editor

നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യം. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരൻ കൂടിയാണ് ഇദ്ദേഹം. മേജർ രവി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്.

സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കുമെന്ന് മേജർ രവി അറിയിച്ചു. ‘എന്റെ പ്രിയ സഹോദരൻ, സിനിമ പ്രൊഡക്ഷൻ സെക്രട്ടറി ആയിട്ടുള്ള, കണ്ണൻ പട്ടാമ്പി ഇന്നലെ രാത്രി 11.41ന് അന്തരിച്ചു. സംസ്കാരം പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ, ഇന്ന് വൈകീട്ട് 4 മണിക്ക്,’ മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.

മേജർ രവി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കണ്ണ‍ൻ പട്ടാമ്പി. പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, ‘ട്വൽത്ത് മാൻ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മേജർ രവി, ഷാജി കൈലാസ്, വി കെ പ്രകാശ്, സന്തോഷ് ശിവൻ, തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചു.

actor-production-controller-kannan-pattambi-passes-away

Related Stories
ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Jan 5, 2026 11:25 AM

ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമല സ്വര്‍ണമോഷണക്കേസ്: അന്വേഷണ പുരോഗതി എസ്ഐടി ഇന്ന് ഹൈക്കോടതിയെ...

Read More >>
ജ​ഗതി ശ്രീകുമാർ @ 75: മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന്  പിറന്നാൾ

Jan 5, 2026 11:14 AM

ജ​ഗതി ശ്രീകുമാർ @ 75: മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന് പിറന്നാൾ

ജ​ഗതി ശ്രീകുമാർ @ 75: മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന് പിറന്നാൾ...

Read More >>
എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ മാസ്റ്റർ

Jan 1, 2026 01:31 PM

എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ മാസ്റ്റർ

എസ്ഐടിയെ അം​ഗീകരിച്ചവർ അന്വേഷണം കോൺ​ഗ്രസിലേക്ക് വരുമ്പോൾ നിലപാട് മാറ്റുന്നു”; എംവി ​ഗോവിന്ദൻ...

Read More >>
‘സേവ് ബോക്‌സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

Dec 31, 2025 11:59 AM

‘സേവ് ബോക്‌സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

‘സേവ് ബോക്‌സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

Read More >>
കൊച്ചിയിൽ സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയതിനെ ചൊല്ലി ചിക്കിംഗ് ഔട്ട്ലറ്റിൽ സംഘർഷം; കത്തിയുമായെത്തി മാനേജർ

Dec 31, 2025 11:36 AM

കൊച്ചിയിൽ സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയതിനെ ചൊല്ലി ചിക്കിംഗ് ഔട്ട്ലറ്റിൽ സംഘർഷം; കത്തിയുമായെത്തി മാനേജർ

കൊച്ചിയിൽ സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയതിനെ ചൊല്ലി ചിക്കിംഗ് ഔട്ട്ലറ്റിൽ സംഘർഷം; കത്തിയുമായെത്തി...

Read More >>
 ഒടുവിൽ‌ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

Dec 31, 2025 10:54 AM

ഒടുവിൽ‌ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

ഒടുവിൽ‌ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു....

Read More >>
Top Stories