ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ലഭിച്ച ശേഷം ജാമ്യ ഹരജി പരിഗണിക്കാമെന്ന് കോടതികസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
കൊല്ലം: രാഹുലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് റിപ്പോർട്ടിന് ശേഷം ജാമ്യ ഹർജി പരിഗക്കാമെന്ന് കോടതി. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കണം. പ്രൊഡക്ഷൻ വാറന്റ് ഇഷ്യൂ ചെയ്തു. കുറ്റ കൃത്യങ്ങൾ നില നിൽക്കില്ലെന്ന് പ്രതി ഭാഗം വാദിച്ചു.
ഇന്നലെ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ്ജയിലിൽ എത്തിച്ചിരുന്നു. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
രാഹുലിനെ റിമാൻഡ് ചെയ്തില്ലെങ്കിൽ അതിജീവിതയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും പ്രതി ഹാബിച്വൽ ഒഫൻഡർ ആണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. മുൻ കേസുകളുടെ ക്രൈംനമ്പർ അടക്കം രേഖപ്പെടുത്തിയാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണ സാധ്യതയുണ്ടെന്നും മാനസിക സമ്മർദത്തിലാക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് ആവശ്യങ്ങൾ മജിസ്‌ട്രേറ്റ് അംഗീകരിക്കുകയായിരുന്നു.
ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 11.30നാണ് രാഹുലിനെ എആർ ക്യാമ്പിൽ നിന്ന് പുറത്തെത്തിച്ച് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്. രാഹുലിനെ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായത്. എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.
അതേസമയം, പരാതിയിലെ ആരോപണങ്ങളെല്ലാം ചോദ്യം ചെയ്യലിൽ രാഹുൽ നിഷേധിച്ചു. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കാതിരുന്ന രാഹുൽ, എല്ലാം വക്കീൽ പറയും എന്ന് മാത്രമാണ് മറുപടി നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പീഡനമല്ലെന്നും രാഹുൽ അവകാശപ്പെട്ടു.
ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഗർഭിണിയാക്കിയ ശേഷം നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിലാണ് അർധരാത്രി 12.30ഓടെ പൊലീസ് സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
court-on-rahul-mamkoottathil-bail-application
