ആരോഗ്യമന്ത്രിക്കു നേരെ ആക്രമണം: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

ആരോഗ്യമന്ത്രിക്കു നേരെ ആക്രമണം: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
Mar 5, 2026 10:23 AM | By Editor

  ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കെഎസ‌്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ മറ്റന്നാൽ പരിഗണിക്കും.

പ്രതിഭാഗം വാദം അംഗീകരിക്കാൻ കോടതി തയാറായില്ല. റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം മാത്രമാണെന്ന് നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചു. ആയുധം ഉപയോഗിച്ചിട്ടില്ല. പ്രവർത്തകർ ഉപയോഗിച്ചെന്ന് പൊലീസ് പറയുന്ന ആയുധം എന്താണെന്ന് തെളിയിക്കുകയോ കണ്ടെത്തുകയോ ചെയ്തില്ല. റെയിൽവേ സ്റ്റേഷനിൽ പൊലീസ് വലയത്തിലായിരുന്നു മന്ത്രി. ആരോഗ്യനില മോശമായതിനാൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ മന്ത്രി കഴിഞ്ഞ ദിവസം മാധ്യമത്തിന് പ്രതികരണം നൽകിയെന്നും പ്രതിഭാഗം വാദിച്ചു.

പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ചെറിയ ആയുധം ഉപയോഗിച്ചാകാം ആക്രമണം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ ഏത് ആയുധം ഉപയോഗിച്ചാണ് പരുക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാകൂ എന്നും ജാമ്യഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു.

veena george

Related Stories
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

Apr 20, 2026 05:07 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത ചൂട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ, ഈ മാസം 24 വരെ കനത്ത...

Read More >>
തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

Apr 20, 2026 03:38 PM

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കും

തിരുവാഭരണത്തിൽനിന്ന് കാണിപ്പൊന്ന് നഷ്ടപ്പെട്ട സംഭവം ദേവസ്വം വിജിലൻസ്...

Read More >>
 ലൈസൻസില്ലാതെ പ്രവർത്തനം;   കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

Apr 20, 2026 11:41 AM

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി

ലൈസൻസില്ലാതെ പ്രവർത്തനം; കോഴിക്ക് അമിത വില : താഴുക്കടവിലെ ചിക്കൻ സെന്ററിനെതിരെ പരാതി...

Read More >>
വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

Apr 20, 2026 09:04 AM

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ കണ്ടെത്തി.

വനിതാ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മ*രിച്ച നിലയിൽ...

Read More >>
സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

Apr 18, 2026 04:04 PM

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന

സ്വർണമെഡൽ നേടി ലൈഫ് ലൈനിലെ ഡോ അസ്‌ന...

Read More >>
ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

Apr 18, 2026 03:40 PM

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക്

ബാലനടനും ദേശിയതാരവും ആയ ആദിൽ പ്രസൂണിന് സി .ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.8 ശതമാനം മാർക്ക് ...

Read More >>
Top Stories