അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചതിന് പിന്നാലെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് മകൻ അരുൺ കുമാർ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചതിന് പിന്നാലെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് മകൻ അരുൺ കുമാർ
Jan 26, 2026 03:38 PM | By Editor

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചതിന് പിന്നാലെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് മകൻ അരുൺ കുമാർ

സാധാരണക്കാർ നൽകിയ സ്നേഹമാണ് അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ ബഹുമതി’; വിഎസിന്‍റെ പത്മ പുരസ്കാരലബ്ധിയിൽ നന്ദി പറഞ്ഞ് മകൻ അരുൺ കുമാർ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചതിന് പിന്നാലെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് മകൻ അരുൺ കുമാർ. പുരസ്കാരം ലഭിച്ച വിവരം കുടുംബം ഏറെ സന്തോഷത്തെയാണ് സ്വീകരിച്ചതെന്നും, ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ഈ ആദരത്തിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. കേരളത്തിലെ സാധാരണക്കാർ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ് അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്നും അദ്ദേഹം എ‍ഴുതി.

‘അച്ഛനെ സംബന്ധിച്ച്, ഈ നാടിന്‍റെ പച്ചപ്പും പാവപ്പെട്ടവന്‍റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്. ഈ ആദരത്തെ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹമായി കാണുന്നു’ – അരുൺ കുമാർ കുറിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി വിഎസിന് നൽകി ആദരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

അച്ഛനും അംഗീകാരങ്ങളും; ജനഹൃദയങ്ങളിലെ ‘പത്മ’പുരസ്കാരം

അച്ഛന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. ഒരു മകൻ എന്ന നിലയിൽ, അച്ഛന്റെ ദശാബ്ദങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന ഈ ആദരത്തിൽ വലിയ അഭിമാനമുണ്ട്.

പുന്നപ്ര-വയലാർ സമരത്തിന്റെ കനൽവഴികളിലൂടെ നടന്നു തുടങ്ങിയതാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം. ജയിലറകളിലെ മർദ്ദനമുറകളോ, അധികാരത്തിന്റെ പ്രലോഭനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ. ആ പോരാട്ടങ്ങൾക്കൊന്നും അദ്ദേഹം ഒരു പുരസ്കാരവും പ്രതീക്ഷിച്ചിരുന്നില്ല.

അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യൻ നടന്നുകയറിയത് പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല, മറിച്ച് താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്.

ഈ ആദരത്തെ ജനങ്ങൾ അച്ഛന് നൽകുന്ന സ്നേഹമായി കാണുന്നു. എന്നാൽ, ഒരു രാഷ്ട്രം നൽകുന്ന അംഗീകാരം എന്ന നിലയിൽ പത്മവിഭൂഷൺ എന്നത് വലിയൊരു പുരസ്കാരം തന്നെയാണ്. ആ പുരസ്കാര ലബ്ധിയിൽ ഞങ്ങളുടെ കുടുംബം അതീവ സന്തുഷ്ടരാണ്. എന്നാൽ അതിനേക്കാൾ വലിയൊരു പുരസ്കാരം പതിറ്റാണ്ടുകളായി കേരളത്തിലെ സാധാരണ ജനങ്ങൾ അച്ഛന് നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും വിശ്വാസവുമാണ്. അതാണ് അച്ഛന്റെ യഥാർത്ഥ ‘പത്മം’.

vs-achuthanandan-padma-award-son-arun-kumar-expresses-gratitude

Related Stories
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

Jul 31, 2026 02:28 PM

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍...

Read More >>
പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

Jul 28, 2026 02:25 PM

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി...

Read More >>
Top Stories