പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് തിരിച്ചിറക്കി.തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ഹെലിക്കോപ്റ്ററാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്. കൊച്ചിയിൽ ലാൻഡ് ചെയ്യാനുള്ള ഒരുക്കങ്ങൾക്കിടെയാണ് കനത്ത മഴയും മോശം ദൃശ്യപരതയും അനുഭവപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പൈലറ്റ് ഹെലിക്കോപ്റ്റർ തിരികെ കൊണ്ടുവന്നത്. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ യാത്ര പുനരാരംഭിക്കൂവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത് പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള മുൻകരുതൽ നടപടിയാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. കാലാവസ്ഥ മെച്ചപ്പെട്ടാൽ ഹെലിക്കോപ്റ്റർ വീണ്ടും കൊച്ചിയിലേക്ക് പുറപ്പെടും.
Adverse weather; the helicopter carrying Chief Minister V.D. Satheesan was turned back and landed
