ഓട്ടോറിക്ഷയിലും കാറിലുമിടിച്ച കെഎസ്ആർടിസി ബസിൻ്റെ ചക്രങ്ങൾ ഊരിത്തെറിച്ചു; മണ്ണൂത്തിയിൽ അപകടം

ഓട്ടോറിക്ഷയിലും കാറിലുമിടിച്ച കെഎസ്ആർടിസി ബസിൻ്റെ ചക്രങ്ങൾ ഊരിത്തെറിച്ചു; മണ്ണൂത്തിയിൽ അപകടം
Jan 26, 2026 03:53 PM | By Editor

ഓട്ടോറിക്ഷയിലും കാറിലുമിടിച്ച കെഎസ്ആർടിസി ബസിൻ്റെ ചക്രങ്ങൾ ഊരിത്തെറിച്ചു; മണ്ണൂത്തിയിൽ അപകടം

തൃശൂര്‍ മണ്ണൂത്തി പാതയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഓട്ടോറിക്ഷയിലും കാറിലുമിടിച്ച ബസ്സിന്റെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍മാര്‍ക്കും ഏതാനും യാത്രക്കാര്‍ക്കും പരിക്കേറ്റു.

തൃശൂര്‍: മണ്ണൂത്തി പാതയില്‍ ഡോണ്‍ ബോസ്കോ സ്കൂളിന് സമീപം അപടത്തില്‍ പെട്ട കെഎസ്ആര്‍ടിസി ബസ്സിന്‍റെ പിന്‍ ചക്രങ്ങള്‍ ഊരിപ്പോയി. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. ഗോവിന്ദാപുരത്തുനിന്നും തൃശൂരേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ദേശീയ പാതയില്‍ നിന്ന് തൃശൂര്‍ റൂട്ടിലേക്ക് കടക്കുന്നതിനിടെ പെട്ടി ഓട്ടോ റിക്ഷയില്‍ ബസ് തട്ടി. ഓട്ടോ മറിഞ്ഞു. മുന്നോട്ട് പോയ ബസ്സില്‍ തൃശൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ ഇടിച്ചു. മുന്നില്‍ നിന്നും തട്ടിയ കാര്‍ പിന്‍ ഭാഗത്തെ ചക്രത്തിലേക്ക് ഇടിച്ചു കയറി. ഇതേത്തുടര്‍ന്നാണ് ചക്രം ഊരിത്തെറിച്ചത്. പെട്ടി ഓട്ടോ റിക്ഷയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും കാറിന്‍റെ ഡ്രൈവര്‍ക്കും അപകടത്തിൽ പരിക്കുണ്ട്. ബസ് യാത്രികരില്‍ ചിലര്‍ക്കും നിസ്സാര പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം സുഗമമാക്കി. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റി

ksrtc-bus-accident-at-mannuthy

Related Stories
 സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാം

Apr 16, 2026 03:35 PM

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കാം

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശങ്ങൾ...

Read More >>
 കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

Apr 14, 2026 02:35 PM

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ...

Read More >>
പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടണം ;തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

Apr 13, 2026 12:00 PM

പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടണം ;തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടണം ;തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ...

Read More >>
 സംസ്ഥാനത്ത് ചൂടും വേനല്‍മഴയും ; ജാഗ്രതാ നിര്‍ദേശം

Apr 13, 2026 10:45 AM

സംസ്ഥാനത്ത് ചൂടും വേനല്‍മഴയും ; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ചൂടും വേനല്‍മഴയും ; ജാഗ്രതാ...

Read More >>
നോവായി മാറി ശ്രീനന്ദ ; മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയിൽ നിന്ന്

Apr 10, 2026 03:34 PM

നോവായി മാറി ശ്രീനന്ദ ; മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയിൽ നിന്ന്

നോവായി മാറി ശ്രീനന്ദ ; മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയിൽ...

Read More >>
ലൈം​ഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

Apr 10, 2026 03:19 PM

ലൈം​ഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

ലൈം​ഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം...

Read More >>
Top Stories