ശബരിമല സ്വർണക്കൊള്ള: എൻ.കെ. ഉണ്ണിക്കൃഷ്ണനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ
തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സ്വർണക്കൊള്ളക്കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് എൻ.കെ. ഉണ്ണിക്കൃഷ്ണനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.
ജിഷ വധക്കേസിലടക്കം സംസ്ഥാനത്തെ പ്രമാദമായ ഒട്ടേറെ കേസുകളിൽ എൻ.കെ. ഉണ്ണിക്കൃഷ്ണൻ പബ്ലിക് പ്രോസിക്യൂട്ടറായി കോടതികളിൽ ഹാജരായിട്ടുണ്ട്. നിലവിൽ വിചാരണ നടക്കുന്ന കൂടത്തായി കൊലപാതക കേസിലും തൃശൂർ സ്വദേശിയായ എൻ.കെ. ഉണ്ണികൃഷ്ണനാണ് പബ്ലിക് പ്രോസിക്യൂട്ടർ
nk-unnikrishnan-appointed-special-prosecutor-gold-case-sabarimala
