തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
Feb 3, 2026 12:25 PM | By Editor

തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

പത്തനംതിട്ട : ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ, വിവിധ പാർട്ടികളുടെ പൊതുപരിപാടികൾ നടക്കുന്ന സ്ഥലം, വാഹനങ്ങൾ പാർക്കുചെയ്യുകയും ധാരാളം ജനങ്ങൾ എത്തുകയും ചെയ്യുന്ന ഇടം. തിരക്കുള്ള സ്ഥലമാണെങ്കിലും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് ‘പൂട്ടുവീണ്’ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

പത്തനംതിട്ട നഗരത്തിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻപോലും ഒരിടമില്ലാത്തത് ജനങ്ങളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ ശൗചാലയങ്ങളുള്ള ‘വഴിയിടം ടേക്ക് എ ബ്രേക്ക്’ സ്ഥാപിച്ചെങ്കിലും ഇത് തുറക്കാതായിട്ട് നാളുകൾ ഏറെയായി.

വർഷങ്ങൾക്കുമുൻപ് ഉണ്ടായിരുന്ന ശൗചാലയമാണ് 2020-21-ൽ വഴിയിടമാക്കി പുതുക്കിനിർമിച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ശൗചാലയങ്ങൾ ഉണ്ടായിരുന്നു. പഴയ വ്യാപാരസ്ഥാപനങ്ങളിൽ പലയിടത്തും ശൗചാലയ സംവിധാനങ്ങൾ ആവശ്യത്തിന് ഉണ്ടാവാറില്ല.

ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പഴയ ബസ് സ്റ്റാൻഡിലെ ശൗചാലയങ്ങൾ ആശ്വാസമായിരുന്നു. 2024-25-വരെ വലിയ പ്രശ്നങ്ങളില്ലാതെ പ്രവർത്തിച്ചെങ്കിലും 2025-26 വർഷത്തിൽ വഴിയിടം ലേലത്തിൽ പിടിച്ച വ്യക്തി ഇത് തുറന്നുപ്രവർത്തിപ്പിച്ചില്ല. അന്നത്തെ നഗരസഭാ കൗൺസിലിൽ വിഷയം പലതവണ ചർച്ചയ്ക്ക് വന്നു. കൗൺസിലിൽ ഒട്ടേറെ തവണ വിഷയം ഉന്നയിച്ചിരുന്നെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡറായിരുന്ന കെ.ജാസിംകുട്ടി പറഞ്ഞു.

കുടുംബശ്രീയെയോ മറ്റോ നടത്തിപ്പ് ചുമതല ഏൽപ്പിച്ച് വഴിയിടം തുറക്കാൻ നഗരസഭാ ഭരണസമിതി ആലോചിച്ചെങ്കിലും അതും ഫലം കണ്ടില്ല. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പുതിയ ഭരണസമിതിയിലാണിപ്പോൾ പ്രതീക്ഷ.

vazhiyidam take a break

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories