കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു

കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര  കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു
Feb 3, 2026 03:20 PM | By Editor

കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു

ഏഴംകുളം : കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വഴി വെള്ളം തുറന്നുവിട്ടു. എന്നാൽ മാലിന്യവും കാടും വൃത്തിയാക്കാതെയാണ് വെള്ളം തുറന്നുവിട്ടത്. ഇതോടെ കനാൽ വശങ്ങളിൽ തങ്ങിയിരുന്ന മാലിന്യം മുഴുവൻ വെള്ളത്തിലായി.

ഈ ഭാഗങ്ങളിൽ കനാൽ കാര്യമായി വൃത്തിയാക്കിയിട്ട് വർഷങ്ങളായി. പേരിന് വശങ്ങൾ വൃത്തിയാക്കുക മാത്രമാണ് പതിവ്. ഇത്തവണയും വശങ്ങളിലെ കുറച്ച് കാട് തെളിച്ചല്ലാതെ മറ്റൊന്നും ചെയ്തില്ല. കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലേക്ക് ഇടതുകര കനാൽ വഴിയാണ് വെള്ളമെത്തുന്നത്. ഏഴംകുളം ഭാഗത്ത്‌ കനാൽ വശങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷമാണ്. കനാൽ വൃത്തിയാക്കാതെ തുറന്നതോടെ മാലിന്യം മുഴുവൻ താഴേക്ക് ഒഴുകുന്ന സ്ഥിതിയാണ്. ഡയപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യമാണ് കനാലിലൂടെ ഒഴുകിയത്. ജനുവരി മുതൽ മേയ് വരെയാണ് കനാലിലൂടെ ജലവിതരണം പ്രധാനമായും നടക്കുന്നത്. ജലവിതരണത്തിന് മുമ്പ്‌ കനാൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഫണ്ടിന്റെ കുറവ് കാരണമാണ് വൃത്തിയാക്കുന്ന പണികൾ കൃത്യമായി നടക്കാത്തതെന്നാണ് വിവരം.

kanal

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories