അഖിലേന്ത്യാ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു : തുറക്കാതെ ഓഫിസുകളും സ്കൂളുകളും; 89% ജീവനക്കാർ പണിമുടക്കിയെന്ന് ട്രേഡ് യൂണിയനുകൾ

അഖിലേന്ത്യാ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു : തുറക്കാതെ ഓഫിസുകളും സ്കൂളുകളും; 89% ജീവനക്കാർ പണിമുടക്കിയെന്ന് ട്രേഡ് യൂണിയനുകൾ
Feb 13, 2026 01:51 PM | By Editor

അഖിലേന്ത്യാ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു : തുറക്കാതെ ഓഫിസുകളും സ്കൂളുകളും; 89% ജീവനക്കാർ പണിമുടക്കിയെന്ന് ട്രേഡ് യൂണിയനുകൾ

പത്തനംതിട്ട ∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. സർക്കാർ ഓഫിസുകൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ജീവനക്കാരിൽ ചിലർ മാത്രമാണ് ജോലിക്ക് ഹാജരായത്. വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. വിദ്യാലയങ്ങളുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചു. ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനിൽ പങ്കെടുക്കുന്നവരെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിരുന്നു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും ഒഴിവാക്കി.

മാരാമണ്ണിലേക്ക് തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തി. ജില്ലയിൽ ആകെ 1071 ഓഫിസുകളിൽ 826 ഓഫിസുകൾ പൂർണമായും അടഞ്ഞുകിടന്നതായും പ്രതിഷേധത്തിനു നേതൃത്വം നൽകിയ ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി. 9264 ജീവനക്കാരിൽ 8592 പേർ പണിമുടക്കി. 202 പേർ അവധിയിലായിരുന്നു. ജില്ലയിൽ 89% ജീവനക്കാർ പണിമുടക്കിയെന്നാണു യൂണിയൻ നേതൃത്വം പറയുന്നത്.

127 പേരുള്ള പത്തനംതിട്ട കലക്ടറേറ്റിൽ 3 പേരാണ് ജോലിക്കെത്തിയത്. അടൂർ ആർഡിഒയിൽ 3, തിരുവല്ല ആർഡിഒയിൽ 0, കോന്നി താലൂക്ക് ഓഫിസിൽ 5, റാന്നി താലൂക്ക് ഓഫിസിൽ 6, കോഴഞ്ചേരിയിൽ 1, തിരുവല്ലയിൽ 4, മല്ലപ്പള്ളിയിൽ 4, അടൂർ താലൂക്ക് ഓഫിസിൽ 2 എന്നിങ്ങനെയായിരുന്നു ജോലിക്കെത്തിയ ജീവനക്കാരുടെ എണ്ണം. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സമരസമിതികളുമായി ചേർന്ന് പ്രകടനം നടത്തി.

kerala-nationwide-strike

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories