തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമർശനം

തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമർശനം
May 19, 2026 03:56 PM | By Editor

തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമർശനം

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ഓരോ ജില്ലകളിലേയും കമ്മിറ്റി യോ​ഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും, ആലപ്പുഴയിലും സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം ഉണ്ടായി. ഉടുമ്പൻചോലയിൽ എംഎം മണിയെ സ്ഥാനാർത്ഥിയാക്കാത്തത് സംസ്ഥാന നേതൃത്വം ഇടപെട്ടാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാൻ എംഎം മണിയെ മാറ്റിയത് തിരിച്ചടിയായെന്നും വിമർശനമുണ്ടായി.

മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും എംഎം മണിയെ തഴഞ്ഞു. ഇത് ആളുകൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി. ഉടുമ്പൻചോലയിലെ തോൽവിക്ക് എസ് ഐ ആർ ഉം കാരണമായി. കേരള കോൺഗ്രസ്‌ വോട്ടുകൾ ചോർന്നതാണ് റോഷി അഗസ്റ്റിന്റെ തോൽവിയിലേക്ക് നയിച്ചത്. പീരുമേട്ടിൽ ചില സിപിഐ നേതാക്കൾ വിട്ടു നിന്നെന്നും ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.

അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ച് വിടണമെന്നാണ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിൽ തകർന്നടിയാൻ കാരണം കണ്ണൂർ പാർട്ടിയിലെ പ്രശ്നങ്ങളാണ്. എംവി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യമുയർന്ന യോ​ഗത്തിൽ പിണറായി ശൈലിക്കെതിരെയും അതിരൂക്ഷ വിമർശനമാണ് ഉണ്ടായത്.

following-election-defeat-severe-criticism-against-cpm-leadership

Related Stories
യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

May 18, 2026 03:33 PM

യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി...

Read More >>
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 13, 2026 04:42 PM

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ...

Read More >>
 ടീം യുഡിഎഫ് ; എല്ലാം തുടങ്ങിയത് പുതുയുഗ യാത്രയില്‍

May 4, 2026 05:51 PM

ടീം യുഡിഎഫ് ; എല്ലാം തുടങ്ങിയത് പുതുയുഗ യാത്രയില്‍

ടീം യുഡിഎഫ് ; എല്ലാം തുടങ്ങിയത് പുതുയുഗ...

Read More >>
ഗ്യാസിന്റെ വില കുത്തന്നെ കൂടി ,ഹോട്ടൽ ഉടമകൾ ഹർത്താൽ ആഹ്വാനം ചെയ്തു  6ന്‌ ഹോട്ടലും ബേക്കറിയും അടച്ചിടും

May 4, 2026 01:27 PM

ഗ്യാസിന്റെ വില കുത്തന്നെ കൂടി ,ഹോട്ടൽ ഉടമകൾ ഹർത്താൽ ആഹ്വാനം ചെയ്തു 6ന്‌ ഹോട്ടലും ബേക്കറിയും അടച്ചിടും

ഗ്യാസിന്റെ വില കുത്തന്നെ കൂടി ,ഹോട്ടൽ ഉടമകൾ ഹർത്താൽ ആഹ്വാനം ചെയ്തു 6ന്‌ ഹോട്ടലും ബേക്കറിയും...

Read More >>
വോട്ടെണ്ണല്‍ തുടങ്ങി; ആദ്യലീഡ് ആര്‍ക്ക്? ചങ്കിടിച്ച് മുന്നണികള്‍

May 4, 2026 09:03 AM

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യലീഡ് ആര്‍ക്ക്? ചങ്കിടിച്ച് മുന്നണികള്‍

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യലീഡ് ആര്‍ക്ക്? ചങ്കിടിച്ച് മുന്നണികള്‍...

Read More >>
തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

Apr 22, 2026 12:59 PM

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്...

Read More >>
Top Stories