16–ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല ക്രമത്തിൽ

16–ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല ക്രമത്തിൽ
May 21, 2026 11:11 AM | By Editor

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം. നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപത് മണി മുതൽ ആരംഭിച്ചു. പ്രോടെം സ്പീക്കർ ജി. സുധാകരനാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് സത്യവാചകം ചൊല്ലുന്നത്.

അക്ഷരമാലാ ക്രമമനുസരിച്ച് വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യവാചകം ചൊല്ലിയത്. കോൺഗ്രസിൻ്റെ യുവമുഖങ്ങളായ കെ.എം. അഭിജിത്തും അബിന്‍ വര്‍ക്കിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷത്ത് നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പുനലൂർ എംഎൽഎ സി. അജയ് പ്രസാദാണ്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഇ. അബ്ദുൾ ഗഫൂർ, പാറക്കൽ അബ്‌ദുള്ള, ബിന്ദു കൃഷ്ണ തുടങ്ങിയവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, സി. അജയ് പ്രസാദ്, എൻ.കെ. അക്ബർ, ഒ.എസ്. അംബിക, വി.ടി. ബൽറാം, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ സഗൗരം സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത യുഡിഎഫ് നിരയിലെ ആദ്യ എംഎൽഎയായി വി.ടി. ബൽറാം. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്.

നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും.

അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.

16th-kerala-legislative-assembly

Related Stories
കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

Jul 7, 2026 05:05 PM

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 02:29 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ...

Read More >>
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Jun 29, 2026 10:48 AM

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക്...

Read More >>
പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

Jun 24, 2026 10:37 AM

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192...

Read More >>
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

Jun 13, 2026 12:17 PM

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം; പനി ബാധിതരുടെ എണ്ണം...

Read More >>
 ഓഫർ വിൽപ്പനയുടെ മറവിൽ പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി നശിപ്പിച്ചു.

Jun 13, 2026 10:50 AM

ഓഫർ വിൽപ്പനയുടെ മറവിൽ പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി നശിപ്പിച്ചു.

ഓഫർ വിൽപ്പനയുടെ മറവിൽ പഴകിയ ചിക്കൻ; വർക്കല കെഎഫ്‌സിയിൽ നിന്ന് പഴകിയ ചിക്കൻ പിടികൂടി...

Read More >>
Top Stories