സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത
May 22, 2026 10:20 AM | By Editor

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട നേരിയ മഴക്ക് ആണ് സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ ​ജാ​ഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഞായർ തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്.

ഇവയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. അതിനിടെ ശക്തമായ കാറ്റിനും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചു. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വ്യാപക മഴ ലഭിച്ചിരുന്നു. വേനൽ മഴ കനക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കേരളത്തിൽ കാല വർഷവും എത്താൻ പോകുകയാണ്. മെയ് തുടക്കം മുതൽ തന്നെ വേനൽ മഴ ആരംഭിച്ചിരുന്നു.

RAIN

Related Stories
16–ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല ക്രമത്തിൽ

May 21, 2026 11:11 AM

16–ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല ക്രമത്തിൽ

16–ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല...

Read More >>
ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമോ? മറുപടിയുമായി  വിദ്യാഭ്യാസ മന്ത്രി എൻ .ഷംസുദ്ദീൻ

May 21, 2026 10:39 AM

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമോ? മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി എൻ .ഷംസുദ്ദീൻ

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമോ? മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി എൻ...

Read More >>
തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമർശനം

May 19, 2026 03:56 PM

തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമർശനം

തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ...

Read More >>
യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

May 18, 2026 03:33 PM

യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

യുഡിഎഫിന്റെ രണ്ട് ​ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി...

Read More >>
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 13, 2026 04:42 PM

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ...

Read More >>
 ടീം യുഡിഎഫ് ; എല്ലാം തുടങ്ങിയത് പുതുയുഗ യാത്രയില്‍

May 4, 2026 05:51 PM

ടീം യുഡിഎഫ് ; എല്ലാം തുടങ്ങിയത് പുതുയുഗ യാത്രയില്‍

ടീം യുഡിഎഫ് ; എല്ലാം തുടങ്ങിയത് പുതുയുഗ...

Read More >>
Top Stories