കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Jun 29, 2026 10:48 AM | By Editor

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂൺ 30-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂലൈ ഒന്നിന് കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 29-ന് ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ഉൾപ്പെടെ പന്ത്രണ്ട് ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ട്. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ളയിടങ്ങളിൽ താമസിക്കുന്നവർ പകൽ സമയം തന്നെ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കണമെന്നും ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

RAIN

Related Stories
അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

Oct 1, 2026 04:03 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച്...

Read More >>
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത

Sep 28, 2026 03:28 PM

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത...

Read More >>
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
Top Stories