ശക്തമായ കാറ്റിൽ കോന്നി അരുവാപ്പുലത്ത് വൻ കൃഷിനാശം; ആയിരക്കണക്കിന് ഏത്തവാഴകൾ നശിച്ചു, കർഷകർ പ്രതിസന്ധിയിൽ

ശക്തമായ കാറ്റിൽ കോന്നി അരുവാപ്പുലത്ത് വൻ കൃഷിനാശം; ആയിരക്കണക്കിന് ഏത്തവാഴകൾ നശിച്ചു, കർഷകർ പ്രതിസന്ധിയിൽ
Oct 8, 2026 02:03 PM | By Editor

പത്തനംതിട്ട കോന്നിയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വ്യാപക കൃഷിനാശം. വിളവെടുപ്പിന് പാകമായ ആയിരക്കണക്കിന് ഏത്തവാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതോടെ കടക്കെണിയിലായ കർഷകർക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ അതിശക്തമായ കാറ്റാണ് അരുവാപ്പുലം പ്രദേശമാകെ നാശം വിതച്ചത്. പ്രദേശത്തെ ഭൂരിഭാഗം കർഷകരുടെയും വാഴകൃഷി പൂർണ്ണമായും ഇല്ലാതായി. അരുവാപ്പുലം കുളമാംകൂട്ടത്തിൽ ശശിയുടെ എഴുന്നൂറോളം വാഴകളും, രഞ്ചു സദനം രാധാകൃഷ്ണന്റെ അഞ്ഞൂറ് വാഴകളും പൂർണ്ണമായി നശിച്ചു. കൂടാതെ രാധ വിലാസം റെജിയുടെ നാനൂറും, ആശാരിപറമ്പിൽ അയൂബിന്റെ മുന്നൂറും വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. ഈ നാല് കർഷകരുടെ മാത്രം ആയിരത്തി എണ്ണൂറോളം വാഴകളാണ് പാടെ തകർന്നത്.


ഇത്തവണ മികച്ച രീതിയിൽ കുലച്ച്, വിളവെടുപ്പിന് തൊട്ടുമുൻപത്തെ ഘട്ടത്തിലായിരുന്നു ഇവയെല്ലാം. പലരും ലക്ഷങ്ങൾ കടം വാങ്ങിയും പലിശക്കെടുത്തുമാണ് കൃഷിയിറക്കിയത്. ഇതിനിടയിലാണ് പ്രകൃതിക്ഷോഭത്തിന്റെ രൂപത്തിൽ ദുരന്തം കർഷകരെ തേടിയെത്തിയത്.


റീ-സർവേ നടപടികൾ പൂർത്തിയാകാത്തത് കർഷകർക്ക് മറ്റൊരു തിരിച്ചടിയായി. കൃഷിഭൂമിയുടെ റീ-സർവേ രേഖകൾ ഇല്ലാത്തതിനാൽ ഇവർക്ക് കൃഷി ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇൻഷുറൻസ് തുക പോലും ലഭിക്കില്ലെന്ന് ഉറപ്പായതോടെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ സർക്കാർ പ്രത്യേകമായി ഇടപെട്ട് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് കർഷകരുടെ ഒരേയൊരു ആവശ്യം.

konni

Related Stories
പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ വെട്ടിക്കടത്തി

Nov 20, 2026 03:32 PM

പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ വെട്ടിക്കടത്തി

പത്തനംതിട്ട നാരങ്ങാനത്ത് വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ...

Read More >>
പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ് ചെയ്യരുത്!

Nov 20, 2026 03:21 PM

പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ് ചെയ്യരുത്!

പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുകയാണോ? അപ്പോൾ ഈ അവസരം മിസ്സ്...

Read More >>
കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.

Nov 20, 2026 01:30 PM

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി താഴ്ന്നു.

കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടക്കെണി; ഓടയുടെ സ്ലാബ് തകർന്ന് ടിപ്പർ ലോറി...

Read More >>
ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം

Nov 20, 2026 11:54 AM

ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം

ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പന്തളം...

Read More >>
ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്

Nov 19, 2026 12:20 PM

ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്

ശബരിമല തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും...

Read More >>
കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം;  തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Nov 19, 2026 11:09 AM

കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കാപ്പാ കേസ് പ്രതികളുമായും കൊടുംകുറ്റവാളികളുമായും ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന്...

Read More >>
Top Stories