സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു; സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു

 സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു; സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു
Jul 1, 2026 10:30 AM | By Editor


പത്തനംതിട്ട: ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. ആശുപത്രി ഒ.പികളിലെല്ലാം രോഗബാധിതരുടെ നീണ്ട നിരയാണ്. അവശനിലയിൽ എത്തുന്നവർ മണിക്കൂറുകൾ കാത്തുനിന്ന് വലയുന്നു. എല്ലായിടത്തും കിടക്കകളും നിറഞ്ഞുകഴിഞ്ഞു. സംസ്ഥാനത്ത് ഭീഷണി ഉയർത്തുന്ന മറ്റ് പകർച്ചവ്യാധികളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. ചികിത്സ തേടി എത്തുന്നവരിൽ ഏറെ പേർക്കും വൈറൽ പനിയാണ്. കടുത്ത പനിയും വിറയലും, ശരീര വേദന, സന്ധിവേദന, തലവേദന, കണ്ണിൽ ചുവപ്പ്, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയൊക്കെയാണ്. കുട്ടികളിൽ വ്യാപകമായി പനി പടരുന്നതു കാരണം സ്കൂളുകളിൽ ഹാജർനില കുറഞ്ഞു.


മഴക്കാലമായതോടെയാണ് രോഗങ്ങൾ പടികടന്നെത്തിയത്. പനി പടരുന്നതിനാൽ സ്കൂളിൽ പോകാതെ ഒട്ടേറെ കുട്ടികൾ അവധിയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒരു ദിവസം ചികിത്സക്കെത്തുന്ന പനിക്കാരുടെ എണ്ണം ശരാശരി 420 ആയി. മല്ലപ്പള്ളി, പത്തനംതിട്ട നഗരസഭ, പന്തളം തെക്കേക്കര, കുളനട, കോഴഞ്ചേരി, ഇലന്തൂർ, കാഞ്ഞീറ്റുകര, കടമ്പനാട്, മെഴുവേലി, കടമ്മനിട്ട എന്നിവിടങ്ങളിലായി 19 പേർക്ക് ഡെങ്കി ബാധിച്ചിട്ടുണ്ട്.


ഓമല്ലൂർ, ചന്ദനപ്പള്ളി, ഏഴംകുളം, അടൂർ, പള്ളിക്കൽ എന്നിവിടങ്ങളിലായി നാലുപേർക്ക് ഡെങ്കിയും ചെന്നീർക്കര, കുറ്റപ്പുഴ, ചിറ്റാർ, റാന്നി എന്നിവിടങ്ങളിലായി നാലുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. റാന്നി അങ്ങാടി, വടശ്ശേരിക്കര, പന്തളം, കോട്ടാങ്ങൽ, റാന്നി പഴവങ്ങാടി എന്നിവിടങ്ങളിൽ അഞ്ച് പേർക്ക് ഡെങ്കിയും പ്രമാടം, കൂടൽ, പന്തളം തെക്കേക്കര, മല്ലപ്പള്ളി എന്നിവിടങ്ങളിലായി നാലുപേർക്ക് എലിപ്പനിയും ബാധിച്ചു. വള്ളിക്കോട്, പന്തളം എന്നിവിടങ്ങളിൽ രണ്ടുപേർക്ക് ഡെങ്കിയും ഇലന്തൂർ, കൂടൽ എന്നിവിടങ്ങളിൽ രണ്ടുപേർക്ക് …



fever

Related Stories
തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച അരി കരിഞ്ചന്തയില്‍ വിറ്റവര്‍ക്ക് ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി

Jun 30, 2026 03:23 PM

തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച അരി കരിഞ്ചന്തയില്‍ വിറ്റവര്‍ക്ക് ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി

തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച അരി കരിഞ്ചന്തയില്‍ വിറ്റവര്‍ക്ക് ശിക്ഷ വിധിച്ച് വിജിലന്‍സ്...

Read More >>
വ്യാപകമായി ഇ– ചെലാൻ തട്ടിപ്പ്

Jun 30, 2026 01:16 PM

വ്യാപകമായി ഇ– ചെലാൻ തട്ടിപ്പ്

വ്യാപകമായി ഇ– ചെലാൻ...

Read More >>
 അടൂരിൽ ഇൻഷുറൻസ് ഇല്ലാതെ ഓടിയ ടിപ്പർലോറി പിടിച്ചു

Jun 30, 2026 10:18 AM

അടൂരിൽ ഇൻഷുറൻസ് ഇല്ലാതെ ഓടിയ ടിപ്പർലോറി പിടിച്ചു

അടൂരിൽ ഇൻഷുറൻസ് ഇല്ലാതെ ഓടിയ ടിപ്പർലോറി...

Read More >>
  ശൗചാലയമാലിന്യം കനാലിൽ തള്ളുന്നു

Jun 27, 2026 04:55 PM

ശൗചാലയമാലിന്യം കനാലിൽ തള്ളുന്നു

ശൗചാലയമാലിന്യം കനാലിൽ...

Read More >>
നാലുവർഷംമുമ്പ് 40 ലക്ഷം രൂപയ്ക്ക് തിരുവല്ലയിൽ നിർമിച്ച ഷീലോഡ്ജിൽ താമസക്കാർ ഇഴജന്തുക്കൾ

Jun 27, 2026 11:06 AM

നാലുവർഷംമുമ്പ് 40 ലക്ഷം രൂപയ്ക്ക് തിരുവല്ലയിൽ നിർമിച്ച ഷീലോഡ്ജിൽ താമസക്കാർ ഇഴജന്തുക്കൾ

നാലുവർഷംമുമ്പ് 40 ലക്ഷം രൂപയ്ക്ക് തിരുവല്ലയിൽ നിർമിച്ച ഷീലോഡ്ജിൽ താമസക്കാർ...

Read More >>
നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

Jun 26, 2026 04:49 PM

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന്...

Read More >>
Top Stories