' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്
Jul 1, 2026 10:36 AM | By Editor

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

മസ്ക്കത്ത്: റൂവി മലയാളി അസോസിയേഷൻ മികച്ച ഭാഷാപഠനഗ്രന്ഥത്തിന് ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ ആർഎം.എ. കേരളീയം’ പുരസ്കാരം എഴുത്തുകാരനും, രാജ്യാന്തര ഭാഷാ പരിശീലകനും, വ്ളോഗറുമായ ബിനു കെ. സാമിന്. അദ്ദേഹത്തിന്റെ ‘നിപ്രസം ഉപ്രസം ആ ’ എന്ന കൃതിയാണ്, 25000 രൂപയും , പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന പുരസ്കാരത്തിന് അർഹമായത്.

മലയാളത്തിലെ സങ്കീർണ്ണമായ വ്യാകരണപാഠങ്ങളെ ലളിതമായ കഥകളിലൂടെ വായനക്കാർക്ക് പകർന്നുനൽകുന്നതാണ് ഈ ഗ്രന്ഥം. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭാഷാപഠനത്തിനായി നൂതനമായ വിദ്യകൾ ആവിഷ്കരിക്കുന്നതിൽ ശ്രദ്ധേയനായ ബിനു കെ. സാം മലയാളത്തിലെ പ്രമുഖ എഴുത്തുകാർ, കടങ്കഥകൾ, ശൈലികൾ, പര്യായപദങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ 250 അക്ഷരച്ചീട്ടുകൾ അടങ്ങിയ ഭാഷാക്കളി ഏറെ ജനശ്രദ്ധ നേടിയിരുന്നു. കേരള സർക്കാരിന്റെ മലയാളം മിഷന്റെ പ്രഥമ രാജ്യാന്തര അദ്ധ്യാപക പരിശീലകനായ ഇദ്ദേഹം സംസ്ഥാന പാഠപുസ്തക സമിതിയംഗം കൂടിയാണ്. കുട്ടികളുടെ സാംസ്കാരിക്കൂട്ടമായ നന്മയുടെ സ്ഥാപക ഡയറക്ടർ കൂടിയായ ഇദ്ദേഹം വിവിധ സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ-സേവന പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനാണ്. 75 തവണ സന്നദ്ധ രക്തദാനം നടത്തിയിട്ടുള്ള ബിനു കെ. സാം സംസ്ഥാന സർക്കാരിന്റെ 2001-ലെ മികച്ച രക്തദാതാവിനുള്ള പുരസ്കാര ജേതാവ് കൂടിയാണ്. പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഇദ്ദേഹം തയ്യാറാക്കിയ നാല് ഹ്രസ്വചിത്രങ്ങളും, റോഡുസുരക്ഷ വഴികാട്ടി പാമ്പും കോണി കളിക്കളവും ഏറെ ശ്രദ്ധേയമായവയാണ്.

പത്തനംതിട്ട തേക്കുതോട് സ്വദേശിയായ ബിനു കെ. സാം നിലവിൽ പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിലെ ഭാഷാധ്യാപകനാണ്.

ജൂലൈ 10-ന് റൂവി ഗോൾഡൻ ടുളിപ്പ് ഹെഡിംഗ്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ട്രഷറാർ സുജിത് പത്മകുമാർ എന്നിവർ അറിയിച്ചു.

r m a .keraleeyam

Related Stories
ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

Sep 18, 2026 04:53 PM

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില...

Read More >>
 സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

Sep 16, 2026 03:51 PM

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും...

Read More >>
യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

Apr 16, 2026 10:59 AM

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

Apr 6, 2026 10:34 AM

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ...

Read More >>
പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി  ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

Mar 27, 2026 10:36 AM

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ പത്തനംതിട്ട ജില്ലാ കമ്മറ്റി യു ഡി എഫ് കമ്മറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു

പ്രവാസ ലോകത്തു നിന്നും പത്തനംതിട്ട ജില്ലയിലെ അഞ്ച് യു.ഡി.എഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജൺ...

Read More >>
Top Stories