അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു

അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു
Oct 17, 2026 07:48 PM | By Editor

അടൂർ: ശസ്ത്രക്രിയയ്ക്കു മുമ്പും, ശസ്ത്രക്രിയയ്ക്കിടയിലും അതിനുശേഷവും രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അനസ്തീഷ്യ വിദഗ്ധർ വഹിക്കുന്ന നിർണായക പങ്ക് ചർച്ചചെയ്ത് ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അനസ്തീഷ്യ വിദഗ്ധരുടെ സെമിനാർ അടൂരിൽ നടന്നു.

ലോക അനസ്തീഷ്യ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലന രംഗത്ത് അനസ്തീഷ്യ വിദഗ്ധരുടെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതിൽ സർജന്റെ വൈദഗ്ധ്യത്തോടൊപ്പം രോഗിയുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്ന അനസ്തീഷ്യ വിദഗ്ധരുടെ ഇടപെടലും അതീവ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക വൈദ്യശാസ്ത്രത്തിൽ സങ്കീർണമായ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതമായി നടത്താൻ കഴിയുന്നതിനു പിന്നിൽ അനസ്തീഷ്യ ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം അനന്തപുരി ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് ഡോ. സനീഷ് പി. ജെ. മുഖ്യപ്രഭാഷണം നടത്തി. ലൈഫ് ലൈൻ അനസ്തീഷ്യോളജി വിഭാഗം മേധാവി ഡോ. രാംകുമാർ പി., മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ബി. പ്രസന്നകുമാരി, സീനിയർ കൺസൾട്ടന്റ് അനസ്തീഷ്യോളജിസ്റ്റ് ഡോ. ഹരിശങ്കർ എന്നിവർ സംസാരിച്ചു.


ശസ്ത്രക്രിയയ്ക്കു മുമ്പുള്ള രോഗിയുടെ തയ്യാറെടുപ്പ്, ശസ്ത്രക്രിയയ്ക്കിടയിലെ സുരക്ഷിതമായ അനസ്തീഷ്യ പരിചരണം, ശസ്ത്രക്രിയയ്ക്കുശേഷമുള്ള വേദനാനിയന്ത്രണം, പെയിൻ മാനേജ്മെന്റ്, പാലിയേറ്റീവ് കെയർ തുടങ്ങിയ മേഖലകളിൽ അനസ്തീഷ്യ വിദഗ്ധർ വഹിക്കുന്ന ഉത്തരവാദിത്വങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സെമിനാറിലെ ചർച്ചകൾ. സുരക്ഷിതമായ ശസ്ത്രക്രിയ, രോഗിയുടെ ജീവൻ സംരക്ഷിക്കൽ, ഫലപ്രദമായ വേദനാനിയന്ത്രണം, ശസ്ത്രക്രിയാനന്തര പരിചരണം എന്നിവയിൽ അനസ്തീഷ്യ വിദഗ്ധരുടെ നിർണായക പങ്കും ചർച്ചയായി.


രണ്ട് വ്യത്യസ്ത ക്ലിനിക്കൽ കേസുകളെ ആസ്പദമാക്കി പ്രത്യേക പാനൽ ചർച്ചയും നടന്നു. കേരളത്തിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള അനസ്തീഷ്യ വിദഗ്ധരായ ഡോ. തോമസ് പി. ജോർജ്, ഡോ. അശു സാറാ മത്തായി, ഡോ. സുനിത ഹരീഷ്, ഡോ. രാംകുമാർ പി., ഡോ. ശങ്കർ മോഹൻ, ഡോ. ചെറിയാൻ മത്തായി, ഡോ. ധന്യ ആർ., ഡോ. അരവിന്ദ് ജോൺസൺ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. സീനിയർ കൺസൾട്ടന്റ് ഡോ. സനീഷ് പി. ജെ. മോഡറേറ്ററായിരുന്നു.


സേവനവും വൈദ്യശാസ്ത്രരംഗത്തെ സംഭാവനകളും പരിഗണിച്ച് മുതിർന്ന അനസ്തീഷ്യ വിദഗ്ധരായ ഡോ. കെ. എൻ. ശാന്തകുമാരി, ഡോ. മാത്യു വർഗീസ്, ഡോ. സി. എസ്. അലക്സ്, ഡോ. എം. രമാദേവി, ഡോ. മാത്യു കുഞ്ഞുമ്മൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


കേരളത്തിലെ വിവിധ ആശുപത്രികളിൽ നിന്നായി 150-ലേറെ അനസ്തീഷ്യ വിദഗ്ധർ സെമിനാറിൽ പങ്കെടുത്തു.



Adoor

Related Stories
108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

Oct 17, 2026 02:31 PM

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ...

Read More >>
 പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്

Oct 17, 2026 12:50 PM

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്

പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ...

Read More >>
പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

Oct 17, 2026 10:40 AM

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും...

Read More >>
കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

Oct 16, 2026 12:13 PM

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ...

Read More >>
പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു

Oct 15, 2026 10:21 AM

പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം...

Read More >>
 സെൻസസ് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

Oct 14, 2026 02:56 PM

സെൻസസ് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

സെൻസസ് രണ്ടാംഘട്ട പരിശീലനം...

Read More >>
Top Stories