ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു
പത്തനംതിട്ട: ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനങ്ങളും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.
വളർന്നുവരുന്ന പുതുതലമുറയിലേക്കും പൊതുജനങ്ങളിലേക്കും ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സിന്ധു അനിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനമന്ത്രി കൗശൽ കേന്ദ്ര സെന്റർ മാനേജർ ശ്രീ. കെ.ബി. സനൽ കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സജിനി മോഹൻ . അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന കർമ്മത്തിനുശേഷം എഡുജോബ്സ് അസിസ്റ്റന്റ് സോണൽ മാനേജർ ശ്രീമതി രേഷ്മ എൽ., പത്തനംതിട്ട നഗരസഭ ഹെൽത്ത് ഇൻസ്‌പെസ്റ്റർ ശ്രീ. അജിത് സ്. എന്നിവർ ആശംസകൾ അറിയിച്ചു.
നഗരസഭാ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിലെ ജീവനക്കാർ, ലോജിസ്റ്റിക്സ്, റീട്ടെയിൽ ബാച്ചുകളിലെ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ശുചിത്വമുള്ള പൊതുസ്ഥലങ്ങളും ഹരിതാഭമായ പരിസ്ഥിതിയും സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തത്തിന്റെ സന്ദേശം പരിപാടി പകർന്നുനൽകി.
In connection with Children's Day, a cleaning drive and tree-planting program were organized under the auspices of the Pathanamthitta Pradhan Mantri Kaushal Kendra (PMKK).
