ഏറ്റവും പുതിയ അത്യാധുനിക AI അധിഷ്ഠിത CT സ്കാനർ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ

ഏറ്റവും പുതിയ അത്യാധുനിക AI അധിഷ്ഠിത CT സ്കാനർ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ
Nov 14, 2026 03:49 PM | By Editor

ഏറ്റവും പുതിയ അത്യാധുനിക AI അധിഷ്ഠിത CT സ്കാനർ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ


രോഗനിർണയ രംഗത്ത് പുതിയ അധ്യായം കുറിച്ചുകൊണ്ട് അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫിലിപ്സ് Incisive CT UPG 5300 5.1v സ്കാനർ സംവിധാനം അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവർത്തനസജ്ജമാകുന്നു. ഈ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ ഹൈ-എൻഡ് നവീകരിച്ച സംവിധാനമാണ് ഇത്.


നവംബർ 17-ന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ കേരള ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരൻ പുതിയ സ്കാനർ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പപ്പച്ചൻ അധ്യക്ഷത വഹിക്കും. അടൂർ എം എൽ ഏ ശ്രീ സി വി ശാന്തകുമാർ, റാന്നി എം എൽ ഏ ശ്രീ പഴകുളം മധു, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ ദിൻരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെ മണികണ്ഠൻ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഉണ്ണികൃഷ്ണൻ, പള്ളിക്കൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഏ പി സന്തോഷ്, റെവ വര്ഗീസ് ജോൺ, റെവ സി ജോസഫ്, ആശുപത്രി ഡയറക്ടർമാരായ ഡോ സിറിയക് പാപ്പച്ചൻ, ഡോ മാത്യു പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ്, സിഇഒ ഡോ ജോർജ് ചാക്കച്ചേരി, റേഡിയോളോജിസ്റ്റുമാരായ ഡോ അബ്ദുൽ ഫൈസൽ, ഡോ ലിയാന നസീർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൂടുതൽ കൃത്യതയോടെയും കുറഞ്ഞ റേഡിയേഷൻ ഡോസിലും സ്കാനിംഗ് നടത്താൻ ഈ സംവിധാനം സഹായിക്കുന്നു. ഉയർന്ന നിലവാരത്തിലുള്ളതും കൂടുതൽ വ്യക്തതയുള്ളതുമായ ചിത്രങ്ങൾ ലഭ്യമാക്കുന്നതിലൂടെ ചെറിയ രോഗവ്യതിയാനങ്ങളും സൂക്ഷ്മമായ ലീഷനുകളും കണ്ടെത്തുന്നതിന് റേഡിയോളജിസ്റ്റുകൾക്ക് കൂടുതൽ സഹായകരമാകും. 128-സ്ലൈസ് സാങ്കേതികവിദ്യ, വേഗത്തിലുള്ള സ്കാനിംഗ്, ഓട്ടോമാറ്റിക് പേഷ്യന്റ് പൊസിഷനിംഗ്, അതിവേഗ ഇമേജ് പ്രോസസ്സിംഗ് എന്നിവയാണ് പ്രധാന സവിശേഷതകൾ.


മസ്തിഷ്കം, നെഞ്ച്, ഉദരം, രക്തക്കുഴലുകൾ എന്നിവയുടെ വിശദമായ പരിശോധനകൾക്കൊപ്പം ഹൃദയത്തിന്റെയും കൊറോണറി ധമനികളുടെയും മികച്ച ചിത്രീകരണത്തിനും ഈ സംവിധാനം പ്രയോജനപ്പെടും. പ്രത്യേകിച്ച് ഹൃദയസംബന്ധമായ രോഗനിർണയത്തിൽ ഹൃദയമിടിപ്പുമൂലമുണ്ടാകുന്ന ഇമേജ് വ്യതിയാനങ്ങൾ കുറച്ച് കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭ്യമാക്കാൻ അഡ്വാൻസ്ഡ് കാർഡിയാക് CT സാങ്കേതികവിദ്യ സഹായിക്കുന്നു.


അടിയന്തര സാഹചര്യങ്ങളിലും അപകട-പരിക്കുകളിലും വേഗത്തിൽ പരിശോധന പൂർത്തിയാക്കാൻ കഴിയുന്നത് രോഗികൾക്ക് വലിയ നേട്ടമാണ്. കുറഞ്ഞ റേഡിയേഷൻ ഡോസിൽ മികച്ച ചിത്രനിലവാരം ഉറപ്പാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷയ്ക്കും ഈ സംവിധാനം പ്രാധാന്യം നൽകുന്നു.


പുതിയ CT സ്കാനർ സ്ഥാപിക്കുന്നതിലൂടെ അടൂർ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടെയുള്ള മധ്യതിരുവിതാംകൂറിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക രോഗനിർണയ സൗകര്യങ്ങൾ കൂടുതൽ പ്രാപ്യമാകും. നൂതന ചികിത്സാ സംവിധാനങ്ങളും സാങ്കേതികവിദ്യകളും സാധാരണക്കാർക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ലൈഫ് ലൈൻ ആശുപത്രി നടത്തുന്ന തുടർച്ചയായ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംരംഭം.

The latest state-of-the-art AI-based CT scanner at Adoor Lifeline Hospital

Related Stories
ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു

Nov 14, 2026 03:30 PM

ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു

ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും...

Read More >>
പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു

Nov 14, 2026 03:02 PM

പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു

പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു ...

Read More >>
പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

Nov 14, 2026 10:43 AM

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ...

Read More >>
നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

Nov 13, 2026 04:24 PM

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

നാരങ്ങാനത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍...

Read More >>
ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

Nov 13, 2026 04:10 PM

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് വൈദ്യപരിശോധന

ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചതായി പരാതി. കൊടുമൺ സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക്...

Read More >>
കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

Nov 13, 2026 10:48 AM

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും

കോഴഞ്ചേരി പുതിയപാലം ഞായറാഴ്ച മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം...

Read More >>
Top Stories