‘ല​ഹ​രി​ക്കെ​തി​രാ​യ പ​രാ​തി​ക്കാ​രു​ടെ വി​വ​രം പു​റ​ത്താ​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ര്‍വി​സി​ല്‍ ഉ​ണ്ടാ​കി​ല്ല

‘ല​ഹ​രി​ക്കെ​തി​രാ​യ പ​രാ​തി​ക്കാ​രു​ടെ വി​വ​രം പു​റ​ത്താ​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ര്‍വി​സി​ല്‍ ഉ​ണ്ടാ​കി​ല്ല
Apr 25, 2025 01:59 PM | By Editor

പ​ത്ത​നം​തി​ട്ട; ല​ഹ​രി​ക്കെ​തി​രെ സ​മൂ​ഹം ഒ​ന്നി​ക്ക​ണ​മെ​ന്നും കൂ​ട്ടാ​യ്മ​യാ​ണ് വേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ല​ഹ​രി വേ​ണ്ട എ​ന്ന് പ​റ​യാ​നു​ള്ള ആ​ര്‍ജ​വം യു​വ​ത​ല​മു​റ നേ​ട​ണം. പൊ​തു​സ​മൂ​ഹ​ത്തി​ന്റെ പൂ​ര്‍ണ പി​ന്തു​ണ ഇ​തി​നാ​വ​ശ്യ​മാ​ണ്. ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍ക്കാ​റി​ന്റെ നാ​ലാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ജി​ല്ല​ത​ല സം​വാ​ദ​ത്തി​ല്‍ സം​സ്ഥാ​ന പാ​ഠ​പു​സ്ത​ക നി​ര്‍മാ​ണ സ​മി​തി അം​ഗം ഡോ. ​അ​ജി​ത് ആ​ര്‍. പി​ള്ള​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ര്‍ത്ത​നം പൂ​ര്‍ണ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​ട്ടി​ല്ല. ബോ​ധ​വ​ത്​​ക​ര​ണ​മാ​ണ് പ്ര​ധാ​ന മാ​ര്‍ഗം. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷ​ക​ര്‍ത്താ​ക്ക​ളു​ടെ​യും പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്.

ര​ക്ഷി​താ​ക​ള്‍ക്ക് പ​രി​ശീ​ല​നം ന​ല്‍ക​ണം. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് കൗ​ണ്‍സ​ലി​ങ്​ ന​ല്‍കാ​ന്‍ അ​ധ്യാ​പ​ക​ര്‍ക്കാ​ക​ണം. ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ര്‍ത്ത​നം പാ​ഠ​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. ക​ലാ, കാ​യി​ക പ​ഠ​ന​ത്തി​ന് സ്‌​കൂ​ളു​ക​ളി​ല്‍ സ​മ​യം ക​ണ്ടെ​ത്ത​ണം. ഇ​തി​നാ​യി അ​ധ്യാ​പ​ക​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍ക​ണം. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കൗ​ണ്‍സ​ലി​ങ്ങി​ലൂ​ടെ മാ​റ്റാ​ന്‍ ശ്ര​മ​മു​ണ്ടാ​ക​ണം. ഇ​തി​ന് സാ​ധി​ക്കാ​ത്ത​വ​രെ ഡി​അ​ഡി​ക്ഷ​ന്‍ സെ​ന്റ​റി​ലാ​ക്ക​ണം. ഇ​വ​രെ അ​ക​റ്റു​ക​യ​ല്ല ചേ​ര്‍ത്തു​പി​ടി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടു​ത്ത് ല​ഹ​രി വി​ല്‍ക്കു​ന്ന​വ​ര്‍ക്കെ​തി​രെ അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ര്‍ത്ത സ​മി​തി ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. ഇ​വ ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ലൂ​ടെ പ​രാ​തി​പ്പെ​ടാം. പ​രാ​തി​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​രം ര​ഹ​സ്യ​മാ​യി​രി​ക്കും. സ​ര്‍ക്കാ​ര്‍ പ​ര്യ​സ​ങ്ങ​ളി​ല്‍ ഈ ​ന​മ്പ​ര്‍ ഉ​ള്‍പ്പെ​ടു​ത്തും. പ​രാ​തി​ക്കാ​രെ​ക്കു​റി​ച്ച് വി​വ​രം പു​റ​ത്ത​റി​ഞ്ഞാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ര്‍വി​സി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Pathanamthitta drug Kerala

Related Stories
ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി

Feb 21, 2026 09:54 AM

ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി

ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം...

Read More >>
ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി

Feb 20, 2026 05:45 PM

ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി

ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും ; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

Feb 20, 2026 04:16 PM

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും ; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും ; നാളെ 5 ജില്ലകൾക്ക് യെല്ലോ...

Read More >>
ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു

Feb 20, 2026 01:00 PM

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ...

Read More >>
 ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

Feb 20, 2026 12:44 PM

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ്...

Read More >>
സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി

Feb 20, 2026 12:03 PM

സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി

സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി...

Read More >>
Top Stories