വില്ലനായ വേനൽ ചൂട് ; ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി തൊഴിൽ വകുപ്പ്

വില്ലനായ വേനൽ ചൂട് ; ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി തൊഴിൽ വകുപ്പ്
May 13, 2025 01:59 PM | By Editor

വില്ലനായ വേനൽ ചൂട് ; ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി തൊഴിൽ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായി നിശ്ചയിച്ചിരുന്ന ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടിയെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. നേരെത്തെ മെയ് 10 വരെയായിരുന്നു ജോലി സമയം ക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നത്. ഇതാണ് 30 വരെ നീട്ടിയത്. വേനലിന്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ചതെന്ന് അറിയിപ്പിൽ പറയുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നേരത്തെ ഇറക്കിയ അറിപ്പിൽ നിർദേശം നൽകിയിരുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ എട്ട് മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നും ലേബർ കമ്മീഷണർ പുറത്തിറക്കിയ അറിയിപ്പിൽ നിർദേശിച്ചിരുന്നു. ഫെബ്രുവരി 11 മുതൽ മെയ് 10 വരെയായിരുന്നു ആദ്യത്തെ നിയന്ത്രണം. ഇപ്പോൾ ഇത് മേയ് 30 വരെ നീട്ടി. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ നടപടി. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നൽകിയിരുന്നു.

temperature

Related Stories
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

Jul 31, 2026 02:28 PM

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍...

Read More >>
പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

Jul 28, 2026 02:25 PM

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി...

Read More >>
Top Stories